സംസ്ഥാനത്ത് ഇന്ന് (ഞായറാഴ്ച) 4777പേര്‍ക്ക് കൊവിഡ്‌ ബാധ; 28 മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  (ഞായറാഴ്ച) 4777പേര്‍ക്ക് കൊവിഡ്‌ ബാധ സ്ഥിരീകരിച്ചു. 5217 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യവകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രോഗം ബാധിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ ഇന്ന് രോഗമുക്തി നേടി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 623, കോഴിക്കോട് 534, തൃശൂര്‍ 461, എറണാകുളം 360, കോട്ടയം 386, കൊല്ലം 378, തിരുവനന്തപുരം 204, പാലക്കാട് 178, ആലപ്പുഴ 256, കണ്ണൂര്‍ 176, വയനാട് 201, പത്തനംതിട്ട 146, ഇടുക്കി 145, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, കണ്ണൂര്‍ 5, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട് 4 വീതം, പത്തനംതിട്ട, പാലക്കാട് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

കൊവിഡ്‌ ബാധിച്ച് 28 മരണം 

ഇന്ന് കൊവിഡ് മൂലമാണ് എന്ന് സ്ഥിരീകരിച്ച മരണങ്ങള്‍ 28 ആണ്.‌ തിരുവനന്തപുരം കൊയ്ത്തൂക്കോണം സ്വദേശി കൊളമ്മ (80), കൊല്ലം പെരുമാന്നൂര്‍ സ്വദേശി ഗോപകുമാര്‍ (49), തിരുമുള്ളവാരം സ്വദേശി ഗോപന്‍ (55), ആലപ്പുഴ പുളിങ്കുന്ന് സ്വദേശി മണിയന്‍ (74), കല്ലൂപ്പാലം സ്വദേശി സൂപി (49), ആവളുക്കുന്ന് സ്വദേശിനി ഗൗരിക്കുട്ടി (71), വടക്കല്‍ സ്വദേശി മംഗളാനന്ദന്‍ (67), കോട്ടയം മീനാച്ചില്‍ സ്വദേശി അബ്ദുള്‍ സമദ് (65), എറണാകുളം പിറവം സ്വദേശി ഭവാനി രവീന്ദ്രന്‍ (62), തോപ്പുംപടി സ്വദേശി കെ.ജി. നോര്‍ബര്‍ട്ട് (80), തിരുവള്ളൂര്‍ സ്വദേശി രാജന്‍ (74), തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിനി ഫാത്തിമ ബീവി (77), പറപ്പൂക്കര സ്വദേശി കുട്ടന്‍ (72), പറവട്ടി സ്വദേശിനി ഫാത്തിമ (88), മലപ്പുറം താഴേക്കോട് സ്വദേശി മുഹമ്മദ് (82), എആര്‍ നഗര്‍ സ്വദേശി കുഞ്ഞിക്കണ്ണന്‍ (63), അക്കാപറമ്പ് സ്വദേശി മരക്കാര്‍ (83), കോഴിക്കോട് മുച്ചുകുന്ന് സ്വദേശി ഗോപാലന്‍ (71), ഫറൂഖ് കോളേജ് സ്വദേശി ബിച്ചികോയ (68), കുതിരവട്ടം സ്വദേശി മണി (65), വെസ്റ്റ് ഹില്‍ സ്വദേശിനി ശാന്ത (82), പെരുവണ്ണാമുഴിപ്പ് സ്വദേശിനി ജാനകി (69), വടകര സ്വദേശി അസീസ് (62), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പവിത്രന്‍ (60), കാടാച്ചിറ സ്വദേശിനി സി.കെ. അയിഷ (68), കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ഖാദിര്‍ (77), കാസര്‍ഗോഡ് തെക്കില്‍ സ്വദേശി കണ്ണന്‍ (68), സെറാമിക് റോഡ് സ്വദേശിനി നഫീസ (72) എന്നിവരുടെ മരണമാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2418 ആയി. 

5217 പേര്‍ക്ക് രോഗമുക്തി 

ഇന്ന് നടത്തിയ പരിശോധനയില്‍ 5217 പേരുടെ ഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 377, കൊല്ലം 336, പത്തനംതിട്ട 172, ആലപ്പുഴ 468, കോട്ടയം 613, ഇടുക്കി 64, എറണാകുളം 685, തൃശൂര്‍ 270, പാലക്കാട് 397, മലപ്പുറം 852, കോഴിക്കോട് 599, വയനാട് 80, കണ്ണൂര്‍ 197, കാസര്‍ഗോഡ് 107 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഞായറാഴ്ച നെഗറ്റീവായത്. ഇതോടെ 60,924 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,72,911 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

3.14 ലക്ഷം പേര്‍ നിരീക്ഷണത്തില്‍ 

സംസ്ഥാന വ്യാപകമായി നിലവില്‍ കൊവിഡ്‌ നിരീക്ഷണത്തിലുള്ളത് 3,14,400 പേരാണ്. ഇവരില്‍ 2,99,469 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,931 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1643 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

446 ഹോട്ട് സ്പോട്ടുകള്‍

സംസ്ഥാനത്ത് നിലവില്‍ 446 ഹോട്ട് സ്പോട്ടുകളാണ് നിലവില്‍ ഉള്ളത്. ഇന്ന് (ഞായറാഴ്ച) പുതുതായി 3 ഹോട്ട് സ്പോട്ടുകളാണ് പുതുതായി പ്രഖ്യാപിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 12 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 14 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More