തിരുവനന്തപുരം: ലാവ്ലിന് കേസില്‍ സഹായിക്കുന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഒരക്ഷരം മിണ്ടാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎമ്മും ബിജെപിയും തമ്മില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രാഷ്ട്രീയ ബാന്ധവം രൂപപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയം നേടും എന്ന് ഉറപ്പായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും ഇടതു മുന്നണിയും യുഡിഎഫിനെതിരെ ബിജെപി ബന്ധമാരോപിച്ച് രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ ബിജെപിയുമായി ചേര്‍ന്നു വോട്ടുകച്ചവടം നടത്തുന്നത് എല്‍ ഡി എഫ് ആണെന്നും ബിജെപി വോട്ട് ലഭിക്കില്ല എന്ന ഭയം മൂലം സ്വന്തം ചിഹ്നം പോലും സ്ഥാനര്‍ഥികള്‍ക്ക് നല്കാന് സിപിഎം ഭയപ്പെടുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഈ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി വന്‍ വിജയം നേടാന്‍ പോകുകയാണെന്നും ഇത് എല്‍ ഡി എഫ് ബിജെപി പാളയത്തെ ആശ്ങ്കപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍ കണ്ട് മുന്‍കൂര്‍ ജാമ്യമെടുക്കുകയാണ് യുഡിഎഫ് - ബിജെപി ബന്ധം ആരോപിക്കുന്നതിലൂടെ എല്‍ ഡി എഫ് നേതാക്കന്മാര് ചെയ്യുന്നത് എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.