മലേഷ്യയിൽ നിന്ന് കൊച്ചിയിലെത്തി ചികിത്സയിലിരിക്കെ മരിച്ച യുവാവിന് കൊറോണയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആന്തരിക സ്രവങ്ങൾ വിശദ പരിശോധനക്കായി വീണ്ടും അയച്ചിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. യുവാവിന് വൈറല്‍ ന്യൂമോണിയയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു .പയ്യന്നൂര്‍ സ്വദേശിയായ 36 കാരനാണ് മരിച്ചത്.
കൊറോണയാണെന്ന സംശയത്താല്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയയിലായിരുന്നു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് കൊറോണ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
രണ്ടര വര്‍ഷമായി മലേഷ്യയില്‍ ജോലി നോക്കുന്ന യുവാവ് ഇന്നലെ പുലര്‍ച്ചെ ഒരുമണിയ്ക്കാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടുത്ത പനി കണ്ടെത്തിയത്. കടുത്ത പനിയും ജലദോഷവും ശ്വാസതടസ്സവും ഉള്ള നിലയിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.