സിംഗപ്പൂരില്‍ ലാബുകളില്‍ വികസിപ്പിക്കുന്ന മാംസവില്‍പ്പന അംഗീകരിച്ചു

സിംഗപ്പൂര്‍: ലാബില്‍ വികസിപ്പിച്ചെടുക്കുന്ന മാംസവില്‍പ്പന അംഗീകരിച്ച് സിംഗപ്പൂര്‍. യഥാര്‍ഥ മാംസത്തിനു പകരമായി ഉപയോഗിക്കാവുന്ന ഇത്തരം ലാബില്‍ ഉദ്പാദിപ്പിക്കുന്ന മാംസത്തിന്  ഡിമാന്റ് കൂടി വരികയാണ്. ആരോഗ്യ-മൃഗ-പരിസ്ഥിതി സൗഹൃദ സംവിധാനമെന്ന നിലയില്‍ ലാബില്‍ വികസിപ്പിക്കുന്ന മാംസത്തിന് ഏറെ പ്രാധാന്യമുണ്ട്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈറ്റ് ജസ്റ്റ് ഗ്രീന്‍ലൈറ്റ് എന്ന കമ്പനിക്കാണ്   സിംഗപ്പൂര്‍ അനുമതി നല്‍കിയിരിക്കുന്നത്. മൃഗങ്ങളെ അറവുചെയ്ത് എടുക്കുന്ന മാംസത്തിനു പകരം ലാബുകളില്‍ മാംസം വികസിപ്പിച്ചെടുക്കുന്ന രീതിയാണ് ഇത്. ബിയോണ്ട് മീറ്റ്, ഇംപോസിബിള്‍ ഫുഡ്‌സ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ലാബ്-ഗ്രോണ്‍ മീറ്റ് അഥവാ ലാബുകളില്‍ വികസിപ്പിച്ചെടുക്കുന്ന മാംസത്തിനു പ്രചാരം നല്‍കിയത്. മൃഗങ്ങളുടെ പേശീകോശങ്ങളില്‍ നിന്നാണ് മാംസം വികസിപ്പിക്കുന്നത്. ഈ സംരംഭം ഇപ്പോള്‍ പ്രാരംഭഘട്ടത്തിലാണ്. മൃഗങ്ങളുടെ സെല്ലുകളില്‍ നിന്ന് വികസിപ്പിക്കുന്ന യഥാര്‍ത്ഥവും ഉയര്‍ന്ന നിലവാരമുളളതുമായ മാംസത്തിന്റെ അംഗീകാരം സിംഗപ്പൂരില്‍ വലിയൊരു മാറ്റത്തിന് വഴിയൊരുക്കുമെന്ന് ഈറ്റ് ജസ്റ്റ് ഗ്രീന്‍ ലൈറ്റ് പറഞ്ഞു.

ഇറച്ചി നഗ്ഗെറ്റുകളായാവും വില്‍ക്കുക എന്ന് കമ്പനി അറിയിച്ചു. 50 ഡോളറാവും ഓരോ നഗ്ഗെറ്റുകളുടെയും വില. ആഗോളതലത്തില്‍ പന്ത്രണ്ടിലധികം സ്ഥാപനങ്ങളാണ് ലാബ് അധിഷ്ടിതമായി മീന്‍,ബീഫ്, ചിക്കന്‍ എന്നിവയുടെ ഉത്പാദനം പരീക്ഷിക്കുന്നത്. സാധാരണ അറവുശാലകളിലെ മാംസത്തിന് ഒരു ബദല്‍ വന്നാല്‍ വലിയ ഒരു മാറ്റമാവും വിപണിയിലുണ്ടാവുക.

Contact the author

Web Desk

Recent Posts

Web Desk 3 months ago
Food Post

ദിവസവും ഓട്സ് കഴിച്ചാല്‍ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്

More
More
Web Desk 2 years ago
Food Post

എവിടെയും പൊരുത്തപ്പെട്ടുപോകുന്ന ഉത്തമ വളർത്തുമത്സ്യമാണ് തിരുത

More
More
Web Desk 2 years ago
Food Post

പാവപ്പെട്ടവന്‍റെ കാരക്ക, പണക്കാരന്‍റെ അജ്‌വ; പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം

More
More
Web Desk 2 years ago
Food Post

ഡയറി മില്‍ക്കിന്‍റെ വലിപ്പം കുറച്ച് കമ്പനി; വിലയില്‍ മാറ്റമില്ല

More
More
Web Desk 2 years ago
Food Post

ചെമ്പരത്തിച്ചായ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും- കെ പി സമദ്

More
More
Food Post

കിഴങ്ങിനു തീവില: മക്‌ഡൊണാൾഡ്സ് ഇനി വാരിക്കോരി ഫ്രഞ്ച് ഫ്രൈസ് കൊടുക്കില്ല

More
More