ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലിലേക്കുളള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങി. 43 ജില്ലാ കൗണ്‍സിലുകളിലേക്കുളള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനും മുന്‍ ധനമന്ത്രി അല്‍താഫ് ബുഖാരിയുടെ അപ്നി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം.
ജമ്മു കശ്മീരില്‍ ആകെ 280 ജില്ലാ കൗണ്സിലുകളാണുളളത്. കശ്മീരിലെ 25 കൗണ്‍സിലുകളിലേക്കും ജമ്മുവിലെ 18 കൗണ്‍സിലുകളിലേക്കുമാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക എന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെകെ ശര്‍മ്മ പറഞ്ഞു. 7.9 ലക്ഷം പേരാണ് രണ്ടാം ഘട്ടത്തില്‍ വോട്ട് ചെയ്യുകയെന്നും 142 പോളിംഗ് ബൂത്തുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച്ചയായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. അന്ന് 51.7 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 43 ജില്ലാ കൗണ്‍സിലുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബര്‍ 19ന് അവസാനിക്കും. ഡിസംബര്‍ 22നാണ് വോട്ടെണ്ണല്‍ നടക്കുക. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനുശേഷം രാഷ്ട്രീയ പ്രക്രിയ പുനരാരംഭിക്കാനുളള കേന്ദ്രത്തിന്റെ ആദ്യ നീക്കം കൂടിയാണ് ജമ്മുവിലെ ഈ തെരഞ്ഞൈടുപ്പ്.