പ്രവാസി ഇന്ത്യാക്കാര്‍ക്ക് വിദേശത്തിരുന്നുകൊണ്ട് നാട്ടില്‍ വോട്ട് ചെയ്യാന്‍ അവസരമൊരുങ്ങുന്നു

ഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഇനി നാട്ടിലെ തങ്ങളുടെ ഭരണാധികാരികളെ തെരെഞ്ഞെടുക്കുന്നതില്‍ നേരിട്ട് പങ്കാളികളാകാം. ഇലക്ട്രോണിക് സംവിധാനത്തിലൂടെ നേരിട്ട് വോട്ടു ചെയ്യാനുള്ള അവസരമാണ് പ്രവാസികള്‍ക്ക് ഇനി ലഭിക്കുക. പ്രവാസിക്ക് വോട്ടുള്ള പോളിംഗ് ബൂത്തിലെ പോളിംഗ് ഓഫീസര്‍ പ്രവാസിക്ക് മെയില്‍ വഴി ബാലറ്റ് പേപ്പര്‍ എത്തിച്ചുനല്‍കി, വോട്ടു രേഖപ്പെടുത്തി തിരിച്ച് അയപ്പിക്കുന്ന രീതിയാണ് ഇപ്പോള്‍ ആലോചനയിലുള്ളത്. ഇത് നടപ്പാക്കാന്‍ കഴിയുന്ന രീതിയില്‍ തങ്ങള്‍ സജ്ജരാണെന്ന് കേന്ദ്ര  തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് അറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

പ്രവാസികളുടെ എക്കാലത്തെയും ആശയും അഭിലാഷവുമാണ് നാട്ടിലെ തെരഞ്ഞെടുപ്പ് പ്രകൃയയില്‍ പങ്കെടുക്കുക എന്നത്. ഇതിനായി വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ നിരവധി തവണ സമീപിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റല്‍ വോട്ടുകളായി മാത്രമേ പ്രവാസി വോട്ടുകള്‍ പരിഗണിക്കാന്‍ കഴിയൂ എന്ന ചട്ടം നിലനില്‍ക്കുന്നതിനാലും പ്രവാസികള്‍ക്ക് വോട്ട് ഇതുവരെ അനുവദി ച്ചിട്ടില്ലാതിരുന്നതിനാലും അവരുടെ ആവശ്യം നിരന്തരം നീട്ടിവെയ്ക്കപ്പെടുകയായിരുന്നു. എന്നാല്‍ പുതിയ സംവിധാനം നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

അതേസമയം മെയില്‍ വഴി പ്രവാസിയ്ക്കെത്തിക്കുന്ന ബാലറ്റ് പേപ്പര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തി വേണം റിട്ടേണിംഗ് ഓഫീസര്‍ക്ക് അയയ്ക്കാന്‍. ഇത് വോട്ടിങ്ങില്‍ നടക്കുന്ന ക്രമക്കേടുകളെ തടയാന്‍ ഫലപ്രദമായ ഇടപെടലാകുമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. പ്രവാസി ഇലക്ട്രോണിക് വോട്ട് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര  തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

Contact the author

Gulf Desk

Recent Posts

News Desk 7 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 8 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Web Desk 1 year ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More