ചര്‍ച്ച ചെയ്യണമങ്കില്‍ സമരവേദിയിലേക്ക് വരണമെന്ന് അമിത് ഷായോട് കര്‍ഷകര്‍

ന്യൂഡല്‍ഹി: ചര്‍ച്ച ചെയ്യണമെങ്കില്‍ സമരവേദിയിലേക്ക് വരണമെന്ന് അമിത് ഷായോട് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് കര്‍ഷകരുടെ വന്‍ പ്രക്ഷോപമാണ് നടക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്കിരിക്കാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഉപാധിയാണ് കര്‍ഷകര്‍ തളളിയത്.

ബുറാഡിയിലെ സര്‍ക്കാരിന്റെ സമരവേദിയിലേക്ക് മാറില്ല, ഉപാധികള്‍ വച്ചുളള ചര്‍ച്ചകള്‍ക്ക് തയാറല്ലെന്നും ചര്‍ച്ച വേണമെങ്കില്‍ അമിത് ഷാ സമരവേദിയിലേക്ക് വരണമെന്നും കര്‍ഷകര്‍ പറഞ്ഞു. ഡല്‍ഹി ചലോ എന്ന പേരില്‍ കര്‍ഷകര്‍ തലസ്ഥാനത്തേക്ക് പ്രക്ഷോപവും സമരപരിപാടികളുമായി എത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യമിതുവരെ കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോപമാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഈ സമരം. പഞ്ചാബ്, ഹരിയാന, സംസ്ഥാനങ്ങള്‍ക്കുപുറമേ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യ തലസ്ഥാനത്തേക്ക് കര്‍ഷകര്‍ സമരത്തിനായി എത്തുന്നുണ്ട്. ഡല്‍ഹിയിലേക്കുളള എല്ലാ ദേശീയ പാതകളും പിടിച്ചെടുക്കാനാണ് കര്‍ഷകരുടെ നീക്കം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്. കാര്‍ഷികനിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുമെന്നും നിയന്ത്രണങ്ങളില്‍ നിന്ന് അവരെ മുക്തരാക്കുകയാണ് ഈ നിയമങ്ങള്‍ ചെയ്യുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. കാര്‍ഷികമേഖലയിലെ പരിഷ്‌കരണങ്ങള്‍ കര്‍ഷകരുടെ നന്മയ്ക്കാണെന്നും വിശദമായ ചര്‍ച്ചകള്‍ക്കുശേഷമാണ് പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തിയതെന്നും മന്‍ കി ബാത്ത് റേഡിയോ പ്രഭാഷണ പരിപാടിയില്‍ മോദി വിശദീകരിച്ചു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More