ഐഎസ്എൽ: നാളെ കേരളാ ബ്ലാസ്റ്റേഴ്സ് ചെന്നൈയൻ എഫ് സിയെ നേരിടും

ഐഎസ്എൽ ഫുട്ബോളിൽ നാളെ കേരളാ ബ്ലാസ്റ്റേഴ്സ് ചെന്നൈയൻ എഫ് സിയെ നേരിടും.  കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ചെന്നൈ രണ്ടാം മത്സരത്തിനാണ് കളിത്തിൽ ഇറങ്ങുന്നത്. രണ്ട് കളികളിൽ നിന്ന് 1 പോയന്റുമാത്രമാണ് കേരളത്തിന്റെ സമ്പാദ്യം. ആദ്യ മത്സരത്തിൽ  എടികെ മോ​ഹൻബ​ഗാനോട് ഏകപക്ഷീയമായ ഒരു ​ഗോളിന് കേരളം തോറ്റിരുന്നു. കളിയിലുടനീളം മികച്ച ഒത്തിണക്കം കാണിച്ച കേരളത്തിനെതിരെ 67-ാം മിനുട്ടിൽ റോയ് കൃഷ്ണയാണ് ​ഗോൾ നേടിയത്. പുതിയ വിദേശ താരങ്ങളെ ഉൾപ്പെടുത്തി അഴിച്ചു പണിഞ്ഞ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ഏറെ തൃപ്തികരമായിരുന്നു. 

രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് കേരളം സമനില വഴങ്ങി. രണ്ട് ​ഗോളുകൾക്ക് മുന്നിട്ടു നിന്ന ശേഷമായിരുന്നു കേരളം സമനില കുരുക്കിൽപ്പെട്ടത്. മുന്നേറ്റനിരയും മധ്യനിരയും തകർന്ന മത്സരം ആരാധകരെ ഏറെ നിരാശപ്പെടുത്തി. രണ്ടാം പകുതി നിറം കെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ജാംഷഡ്പൂർ എഫ്സിക്കെതിരെ ജയത്തോടെയാണ് ചെന്നൈയൻ എഫ്സി ഏഴാം സീസണിൽ അരങ്ങേറ്റം കുറിച്ചത്. കളിയുടെ ഒന്നാം മിനുട്ടിൽ തന്നെ അനിരുദ്ധ ഥാപ്പ ചെന്നൈക്കായി ​ഗോൾ സ്കോർ ചെയ്തു. വാൾകിസാണ് ജാംഷ്ഡ്പൂരിന്റെ ആശ്വാസ ​ഗോൾ നേടിയത്.

Contact the author

Sports Desk

Recent Posts

Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് ടീം ഈ സീസണിലെ ആദ്യ വിദേശതാരത്തെ പ്രഖ്യാപിച്ചു

More
More
Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് മുഴുവൻ വിദേശ താരങ്ങളെയും ഒഴിവാക്കി

More
More
Web Desk 2 years ago
ISL

ഇവാൻ വുക്ക്മാനോവിക്ക് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാകും

More
More
Web Desk 2 years ago
ISL

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ​ഗോവ എഫ് സിയെ നേരിടും

More
More
Web Desk 2 years ago
ISL

അവസാന നിമിഷം ​സമനില ​ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടു

More
More
Web Desk 2 years ago
ISL

എടികെ മോഹൻബാ​ഗാൻ, നോർത്ത് ഈസ്റ്റിനെ തകർത്ത് ലീ​ഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്

More
More