സ്വപ്നയുടെ ഇപ്പോഴത്തെ പ്രസ്താവന മാത്രം ചെന്നിത്തല വിശ്വസിക്കാത്തെതെന്ത്?- വിജയരാഘവന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ പ്രതിയായ സ്വപ്ന സുരേഷ് ഇതുവരെ നല്‍കിയ മൊഴികളുടെ ആധികാരികതയില്‍ സംശയം തോന്നാതിരുന്ന ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിയ്ക്കും  ഇപ്പോള്‍ പുറത്തുവന്ന ശബ്ദരേഖയില്‍ മാത്രം സംശയം തോന്നുന്നത് എന്തുകൊണ്ടാണ് എന്ന് സപിഎം താല്‍കാലിക സെക്രട്ടറി എ വിജയരാഘവന്‍ ചോദിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ അവര്‍ കല്‍പ്പിച്ച ആധികാരികത തന്നെയാണ് ഇപ്പോഴത്തെ ശബ്ദരേ ഖയ്ക്കുമുള്ളത് എന്നും വിജയരാഘവന്‍ പറഞ്ഞു.

കേന്ദ്ര അന്വേഷണ എജന്‍സികള്‍ രാഷ്ട്രീയ ദൌത്യവുമായാണ് അന്വേഷണം തുടരുന്നത്. സര്‍ക്കാരിനെതിരെ മൊഴികള്‍ ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയപ്രതിരോധം തീര്‍ക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രി പിണറായി വിജയന്‍റെത് വളഞ്ഞ വഴികളില്ലാത്ത നേതൃത്വമാണ്. അതുകൊണ്ടാണ് അദ്ദേഹം കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വാഗതം ചെയ്തത്. എന്നാല്‍ അദ്ദേഹത്തിനെതിരെ മൊഴികള്‍ ഉണ്ടാക്കാനാണ് കേന്ദ്ര അന്വേഷണ എജന്‍സികള്‍ ശ്രമിക്കുന്നത് എന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വസ്തുതകള്‍ തെളിയിക്കുന്നത് എന്നും വിജയരാഘവന്‍ പറഞ്ഞു.

ലീഗ് എം എല്‍ എമാര്‍ അറസ്റ്റിലായത് ലീഗുകാര്‍ തന്നെ നല്‍കിയ പരാതിയിലാണ്. അതെങ്ങിനെയാണ് രാഷ്ട്രീയ പ്രേരിതമാകുന്നത് എന്ന് മനസ്സിലാകുന്നില്ല. കുറ്റം തെളിഞ്ഞതിന്റെ പേരിലാണ് അവരുടെ അറസ്റ്റ് നടന്നത് എന്നും വിജയരാഘവന്‍ പറഞ്ഞു.

സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ വാര്‍ഡുകളില്‍ ആരും പരാതിക്കാരായി വന്നിട്ടില്ല. തങ്ങളെ നോമിനേഷന്‍ കൊടുക്കാന്‍ സമ്മതിച്ചില്ല എന്നാരും പറഞ്ഞിട്ടില്ല. ഇത്തരത്തില്‍ വന്നിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. കിഫ്ബിക്കെതിരായ ആരോപണങ്ങള്‍ വികസനം അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. സി ഇ ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ക്രമപ്രശ്നങ്ങള്‍ നിയമസഭ പരിശോധിക്കട്ടെയെന്നും എ വിജയരാഘവന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More