പത്തുവര്‍ഷത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കും - ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: രാജ്യം കൊവിഡ്‌ പ്രതിസന്ധിയിലും സാമ്പത്തിക പ്രതിസന്ധിയിലും പെട്ടുഴലുന്നതിനിടെയാണ് പുതിയ പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രംഗത്തുവന്നിരിക്കുന്നത്. പത്തുവര്‍ഷത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം എന്നിവ ചെറുക്കുന്നതിനുള്ള ഉപാധി എന്ന നിലയില്‍ 2030 ഓടെ കാറ്റില്‍ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ശ്രമം നടത്തും. അതോടൊപ്പം വൈദ്യുതിയടക്കം പുതിയ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് ഊന്നല്‍ നല്‍കും. 2040 ഓടെ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുമെന്നായിരുന്നു ഗ്രീന്‍ ഇന്‍റസ്ട്രിയല്‍ റെവലൂഷന്‍റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതിയ പ്രഖ്യാപനത്തിലൂടെ 10 നേരത്തെ നിരോധനം നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അവകാശപ്പെടുന്നത്.

ഗ്രീന്‍ ഇന്‍റസ്ട്രിയല്‍ റെവലൂഷന്‍ പ്രഖ്യാപനത്തിനിടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സുപ്രധാനങ്ങളായ പ്രഖ്യാപനങ്ങള്‍ നടത്തിയത്. കൊവിഡ്‌ ഉണ്ടാക്കിയ സാമ്പത്തിക, തൊഴില്‍ രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ടര ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.  സ്കോട്ട്ലാന്‍ഡ്, വെയില്‍സ്, വടക്കന്‍ ഇംഗ്ലണ്ട് എന്നീ മേഖലകള്‍ക്കാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഗുണം കൂടുതല്‍ ലഭിക്കുക എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. 

മുപ്പതിനായിരം ഹെക്ടര്‍ സ്ഥലത്ത് മരം നാട്ടു വളര്‍ത്തും. പൊതു ഗതാഗതത്തിനു ഊന്നല്‍ നല്‍കും. ഇതിലൂടെ വായു മലിനീകരണം തടയാനാക്കും. സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കും. 'ടെന്‍ പോയിന്റ്‌ ഗ്രീന്‍ പ്ലാന്‍'എന്നാണ് എന്നാ പേരിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. എന്നാല്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. 

Contact the author

international

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More