ഒമാനില്‍ പ്രവാസികളടക്കം 390 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

മസ്കറ്റ്: ഒമാന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിട്ടിരിക്കുന്നത്. ഇതുപ്രകാരം 390 തടവുകാരാണ് ജയില്‍ മോചിതരാവുക. സ്വദേശി തടവുകാര്‍ക്കൊപ്പം നൂറ്റി അമ്പതോളം വിദേശ, പ്രവാസി തടവുകാരും മോചിതരാകും. 

ദേശീയ ദിനമായ ഇന്നു (ബുധന്‍) തന്നെ തടവുകാരുടെ മോചനത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഒമാന്‍ തടവുകാരെ കൂട്ടമായി മോചിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 600 ഓളം പേരെ ഒമാന്‍ ഭരണാധികാരിയുടെ പ്രത്യേക ഉത്തരവുപ്രകാരം മോചിപ്പിച്ചിരുന്നു. ഇതില്‍ 300 ലധികം പേര്‍ വിദേശികളും പ്രവാസികളുമായ തടവുകാരായിരുന്നു. വിദേശികളോടും പ്രവാസികളോടും ഏറ്റവുമധികം പരിഗണനയും ബഹുമാനവും കാണിക്കുന്ന ഭരണാധികാരി എന്ന നിലയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സമാനതകളില്ലാത്തയാളാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് എന്ന് ഇതിനകം വിലയിരുത്തപ്പെട്ടിട്ടുണ്ട്. തന്റെ മുന്‍ഗാമിയായ സുല്‍ത്താന്‍ ഖ്വാബൂസിനെപ്പോലെ ജനകീയനായ സുല്‍ത്താന്‍ എന്ന ഖ്യാതിയിലേക്ക് എത്തുന്ന ജനപ്രിയ നടപടികളാണ് ഹൈതം ബിന്‍ താരിഖ് കൈകൊള്ളുന്നതില്‍ ഏറെയും. 

അന്തരിച്ച മുന്‍ ഭരണാധികാരിയും ഒമാന്‍ രാഷ്ട്ര ശില്പിയുമായ സുല്‍ത്താന്‍ ഖ്വാബൂസിന്‍റെ ജന്മദിനമാണ് ഒമാന്‍ ദേശീയ ദിനമായി കൊണ്ടാടുന്നത്. ദേശീയ ദിനത്തിനുള്ള അവധി സാധാരണ തൊട്ടടുത്ത ആഴ്ചയിലാണ് ഒമാന്‍ നല്‍കാറുള്ളത്. ഇതനുസരിച്ച് ഈ മാസം 25, 26 തീയതികളില്‍ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ദേശീയ ദിനത്തിന്റെ ഭാഗമായി ഒരുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്.  സുല്‍ത്താന്‍ ഖ്വാബൂസ് അനുസ്മരണ പരിപാടികള്‍, ഒമാന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വിപണിയില്‍ മെയ്ഡ് ഇന്‍ ഒമാന്‍ പ്രോമോഷന്‍, ഒമാന്റെ തനത് കലാരൂപങ്ങള്‍ അരങ്ങേറുന്ന ആഘോഷ പരിപാടികള്‍ എന്നിവ നടക്കുന്നുണ്ട്.

Contact the author

Gulf Desk

Recent Posts

Web Desk 1 day ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More