വുഹാനിൽ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകക്ക് തടവു ശിക്ഷ

വുഹാനിൽ നിന്ന് കൊറോണ വൈറസ് വ്യാപനമുണ്ടായെന്ന വാർത്ത പുറത്തുവിട്ട  മാധ്യമ പ്രവർത്തകയെ ചൈന അഞ്ച് വർഷം തടവ് ശിക്ഷക്ക് വിധിച്ചു. കഴിഞ്ഞ മെയ്മാസത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. തെറ്റായ വാർത്ത പുറം ലോകത്തെത്തിച്ചെന്ന കുറ്റത്തിനാണ് ഇവരെ ശിക്ഷിച്ചത്. ​ഷാങ് ഹാൻ എന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകക്കാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ആറ് മാസമായി ഷാങ്ഹായിൽ വീട്ടുതടങ്കലിലായിരുന്നു ഇവരെ ദി ​ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.

സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കാൻ ബോധപൂർവം ഇവർ ശ്രമിച്ചെന്നുള്ള കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. തെറ്റായ മെസേജുകളുകളും വീഡിയോകളും സമൂഹമാധ്യങ്ങളിലൂടെ ഇവർ പ്രചരിപ്പിച്ചെന്ന് ഇവർക്കെതിരായ കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ ആരോപിച്ചു. വിദേശ മാധ്യമങ്ങളായ ഫ്രീ റേഡിയോ ഏഷ്യ, എപോക് ടൈംസ് എന്നിവക്ക് രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അഭിമുഖങ്ങൾ നൽകിയെന്നും കുറ്റപത്രത്തിലുണ്ട്. 

രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അഭിമുഖങ്ങൾ നൽകിയെന്നും കുറ്റപത്രത്തിലുണ്ട്. 

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More