കൊവിഡ് വാക്സിനേഷനിൽ ഉഴപ്പരുതെന്ന് ട്രംപിന് ബൈഡന്റെ മുന്നറിയിപ്പ്

കൊറോണ വൈറസ് വാക്സിൻ വിതരണത്തിന് രാജ്യത്ത്  ഏകോപിപ്പിച്ച പദ്ധതികൾ ആവിഷ്കരിക്കണമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കൊറോണ അണുബാധ മൂലം കൂടുതൽ ആളുകൾ മരിക്കുമെന്നും ബൈഡൻ അഭിപ്രായപ്പെട്ടു. വാഷിം​ഗ്ടണിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബൈഡൻ.  

വാക്സിനേഷനായി ഏകോപിപ്പിച്ച പ്രവർത്തനം ഇല്ലെങ്കില് ‍കൂടുതല് ആളുകൾ മരിക്കും ,   300 ദശലക്ഷം അമേരിക്കക്കാർക്ക് വാക്സിനേഷൻ എങ്ങിനെ നൽകും, എന്താണ് പ്രവർത്തന പദ്ധതി പദ്ധതി, വാക്സിനേഷൻ നൽകുന്നത് എങ്ങിനെയാണ് ആസൂത്രണം ചെയ്യുന്നത്- ബൈഡൻ ചോദിച്ചു. 

ഇവ ആസൂത്രണം ചെയ്യുന്നതിനായി ജനുവരി 20 വരെ കാത്തിരിക്കാൻ സാധ്യമല്ല. അത്തരം നീക്കങ്ങൾ കൊവിഡ് വിരുദ്ധ പ്രവർത്തനങ്ങളെ പിറകോട്ടടിപ്പിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ജനുവരി 20 നാണ് ബൈഡൻ പ്രസിഡന്റായി ചുമതല ഏൽക്കുക. 

നേരത്തെ, ഡെലവെയറിലെ വിൽമിംഗ്ടണിൽ സംസാരിച്ച യുഎസിന്റെ വിവിധ ബിസിനസ്സിന്റെ സിഇഒമാരുമായി സംസാരിച്ച ബൈഡൻ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജ് എത്രയും വേഗം പാസാക്കണമെന്ന്  അമേരിക്കൻ കോൺ​ഗ്രസിനോട്   ആവശ്യപ്പെട്ടു..

 കൊവിഡ് മൂലം അടച്ചുപൂട്ടിയ തൊഴിൽ ശാലകളിലെ  തൊഴിലാളികൾക്കും ബിസിനസുകൾക്കും സാമ്പത്തിക ആശ്വാസം നൽകണം, ഇത് രാജ്യത്തിന്റെ പുനർനിർമാണത്തിന് പ്രധാനപ്പെട്ടതാണെന്നും ബൈഡൻ പറഞ്ഞു. 

അമേരിക്കയിൽ ഇതുവരെ 11,172,779 കോവിഡ്  കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 247,019 പേർ മരിച്ചു. 

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More