മലയാളികളില്‍ ഏറ്റവും സമ്പന്നന്‍! എം.എ. യൂസഫലി ദേശീയ സമ്പന്ന പട്ടികയില്‍ 23

ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുരൂണ്‍ റിപ്പോര്‍ട്ടാണ്  ആഗോള സമ്പന്നരുടെ  പട്ടിക പുര്‍ത്തുവിട്ടത്. ഇതനുസരിച്ച് മലയാളികളില്‍ ഏറ്റവും സമ്പന്നനായ വ്യക്തി എം.എ.ഗ്രൂപ്പ്‌ സ്ഥാപകനും സിഎംഡി-യുമായ എം.എ.യൂസഫലിയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ തുടങ്ങി ഇന്ത്യയിലും യൂറോപ്പിലും വ്യാപാര  ശ്രുംഖലകളുള്ള .യൂസഫലിയുടെ ആസ്തി 520 കോടി ഡോളറാണ്. ആഗോള സമ്പന്നരുടെ പട്ടികയില്‍ 445-ആണ് അദ്ദേഹത്തിന്‍റെ സ്ഥാനം. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 35 ,700 ( മുപ്പത്തി അയ്യായിരത്തി ഏഴുനൂറു കോടി) രൂപയാണ് യൂസഫലിയുടെ ആസ്തി. ദേശീയ തലത്തില്‍ 21-ആണ് യൂസഫലിയുടെ സ്ഥാനം.

മലയാളികളില്‍ 22 പേര്‍ യൂസഫലിക്ക് പിറകില്‍ ആഗോള സമ്പന്ന പട്ടികയില്‍ സ്ഥാനം നേടി. വിവീസ് ഹെല്‍ത്ത് ചെയര്‍മാന്‍ ഷംസീര്‍ വയലില്‍ (13, 200 കോടി) മലയാളികളില്‍ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം 58-ആണ്. രവി പിള്ള (11 ,600)  മൂന്നാം സ്ഥാനത്തും ഗൂഗിള്‍ ക്ലൌഡ് സിഇഒ തോമസ്‌ കുര്യന്‍ (10, 600) നാലാം സ്ഥാനത്തും ജോയ് ആലുക്കാസ് (9.400) അഞ്ചാം സ്ഥാനത്തുമെത്തി. 

ശോഭാ ഗ്രൂപ്പ്‌ സ്ഥാപകന്‍ പി.എന്‍.സി.മേനോന്‍ (8,800) ,കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാന്‍  ടി.എസ്‌. കല്യാണരാമന്‍ (5, 200), മുത്തൂറ്റ് മാനേജിംഗ് ഡയരക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ (4,000),  മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയരക്ടര്‍ വി.പി.നന്ദകുമാര്‍ (3,700 ) എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ എത്തിയ മലയാളികള്‍. 

വനിതാ സമ്പന്നരുടെ പട്ടികയില്‍ മലയാളികളായ ശോഭ മേനോന്‍, ബിന്ദു മേനോന്‍, സൂസന്‍ തോമസ്‌, ഷീല കൊച്ചൌസേപ്പ് എന്നിവര്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇതുപ്രകാരം ഇന്ത്യയിലെ കോട്ടക് മഹീന്ദ്രാ എം ഡി ഉദയ് കോട്ടക് ആഗോള സമ്പ ന്നരുടെ പട്ടികയില്‍ വന്‍ മുന്നേറ്റം നടത്തി. അദ്ദേഹത്തിന്‍റെ സ്ഥാനം  ലോക തലത്തില്‍ 91-ആണ്. ഏകദേശം 1.04  ലക്ഷം കോടിയാണ് ഉദയ് കോട്ടക്കിന്‍റെ  ആസ്തി. ധനകാര്യ മേഖലയില്‍ ഉദയ് കോട്ടക്കിന്‍റെ വന്‍ കുതിപ്പാണ് അദ്ദേഹത്തെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനാക്കിയത്.

ദേശീയതലത്തില്‍ മുകേഷ് അംബാനിയാണ് പതിവുപോലെ ഓന്നാം സ്ഥാനത്ത്.3 .8 ലക്ഷം കോടിയാണ് അദ്ദേഹത്തിന്‍റെ ആസ്തി. ആഗോളതലത്തില്‍ 8-ആണ് അദ്ദേഹത്തിന്‍റെ സ്ഥാനം. ഹിന്ദുജ (1.86 ലക്ഷം കോടി ) രണ്ടാം സ്ഥാനത്തും അസീം പ്രേംജി (1.17) മൂന്നാം സ്ഥാനത്തുമെത്തി. ലക്ഷ്മി മിത്തല്‍ (1.07) നാലാം സ്ഥാനത്തും ഗൌതം അദാനി (94, 500 കോടി )അഞ്ചാം സ്ഥാനത്തുമെത്തി. 

ആഗോള തലത്തില്‍  ആമാസോണിന്‍റെ  ജെഫ് ബെസോസ് (14, 000 കോടി ഡോളര്‍) ഒന്നാമതെത്തി.

Contact the author

web desk

Recent Posts

Web desk 2 days ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 2 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 2 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 4 weeks ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More