ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം - കപില്‍ സിബല്‍

ഡല്‍ഹി: രാജ്യം കാത്തുസൂക്ഷിക്കുന്ന എല്ലാ ജനാധിപത്യ മൂല്യങ്ങളെയും കീഴ്മേല്‍ മറിച്ച ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ പറഞ്ഞു.

ബീഹാറില്‍ ആര്‍ ജെ ഡിയെയാണ് ജനങ്ങള്‍ ബദലായി കണ്ടത്.ബീഹാര്‍ ഉള്‍പ്പെടെ രാജ്യത്തൊരിടത്തും ബിജെപിക്ക് ബദലാകാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. ഉപതെരെഞ്ഞെടുപ്പ് നടന്ന യുപിയിലും, ഗുജറാത്തിലും വളരെ ദയനീയമായ പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്, യുപിയിലെ ചില മണ്ഡലങ്ങളില്‍ വെറും 2% വോട്ടാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇതുസംബന്ധിച്ച് ആത്മപരിശോധന നടത്തുമെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങളിലൊരാള്‍ പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷമായി ആത്മപരിശോധന നടത്താത്തവര്‍ ഇനി എപ്പോഴാണ് അത് നടത്തുക എന്നും കപില്‍ സിബല്‍ ചോദിച്ചു. 

ഇത് രണ്ടാംവട്ടമാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവരുന്നത്. ഒരു മുതിര്‍ന്ന നേതാവിനെ അദ്ധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരണമെന്നും താല്‍ക്കാലിക പ്രസിഡന്‍റിനെ വെച്ച് കോണ്‍ഗ്രസ്സിനു മുന്നോട്ടു പോകാനാവില്ലെന്നും ചൂണ്ടിക്കാട്ടി കപില്‍ സിബലിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന 22 നേതാക്കള്‍ നേരത്തെ നേതൃത്വത്തിന് കത്തുനല്കിയിരുന്നു. അതുസംബന്ധിച്ച് ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി സിബല്‍ പറഞ്ഞു.

കപില്‍ സിബല്‍ ബിജെപിയിലേക്ക് എന്ന നിലയില്‍ നേതൃത്വത്തിനെതിരായ അദ്ദേഹത്തിന്‍റെ നീക്കം വ്യാഖ്യാനിക്കാന്‍ മാധ്യമങ്ങളടക്കം നീക്കം നടത്തിയിരുന്നു. എന്നാല്‍ പ്രത്യയ ശാസ്ത്രപരമായിത്തന്നെ തങ്ങള്‍ അടിയുറച്ച കോണ്ഗ്രസുകാരാണെന്നും 2024 ല്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് തങ്ങളെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. കോണ്ഗ്രസുകാരന്‍ എന്ന നിലയിലുള്ള തന്റെ വിശ്വാസ്യതയെ സംബന്ധിച്ച് ഉത്കണ്‍ഠ വേണ്ടന്നും സിബല്‍ പറഞ്ഞു. പ്രമുഖ ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ തന്റെ നിലപാടുകള്‍ തുറന്നടിച്ചത്. തങ്ങള്‍ നല്‍കിയ പരാതികള്‍ പാര്‍ട്ടി പരിഗണിക്കാതിരുന്നതിനാലാണ് തുറന്ന വിമര്‍ശനങ്ങള്‍ക്ക് നിര്‍ബന്ധിക്കപ്പെടുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.

തങ്ങള്‍ തകര്‍ച്ചയിലാണ് എന്ന് കോണ്‍ഗ്രസ് ആദ്യം തിരിച്ചറിയണം. പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകണം. നാമനിദ്ദേശം നടത്തുന്ന രീതി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. ഇതെല്ലാം തിരിച്ചറിയാനും തിരുത്താനും കോണ്‍ഗ്രസ്സിനു കഴിയണം. രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയില്‍ ഒരു ബദലാകാന്‍ കോണ്‍ഗ്രസ്സിനു കഴിയണം എന്നാണു പ്രത്യാശയും പ്രാര്‍ഥനയും - കപില്‍ സിബല്‍ വ്യക്തമാക്കി.

Contact the author

News Desk

Recent Posts

National Desk 21 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 23 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More