കർണാടകയിലേക്ക് വരുന്നവർക്ക് പുതിയ ക്വാറന്റീൻ മാർ​ഗനിർദ്ദേശങ്ങൾ

കർണാടകയിലേക്ക് വരുന്നവർക്ക് പുതിയ കൊവിഡ് നിബന്ധനകൾ പ്രഖ്യാപിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ പ്രത്യേക കൊവിഡ് ഹെൽത്ത് സെന്ററുകളിലേക്ക് അയക്കും. ഇവരിൽ നിന്ന് മൂന്ന സ്വാബുകൾ പരിശോധനക്കായി എടുക്കും.  ആന്റിജൻ ടെസ്റ്റ് നെ​ഗറ്റീവായാൽ ആർടിപിസിആർ ടെസ്റ്റ് നടത്തും തുടർന്ന് ഇവരെ കൊവിഡ് ആശുപത്രിയിലേക്കോ ഹോം ക്വാറന്റീനിലേക്കോ ആയക്കും. 

വിദേശത്ത് നിന്നെത്തി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിമാനത്താവളം വഴി എത്തുന്നവർക്ക് രോ​ഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോകാൻ അനുവദിക്കും. ഇവർക്ക് വീട്ടിൽ 14 ദിവസത്തെ ക്വാറന്റീൻ നിർദ്ദേശിച്ചിട്ടുണ്ട്. രോ​ഗലക്ഷണം ഉള്ളവരെ കൊവിഡ് ഹെൽത്ത് സെന്ററുകളിലേക്ക് മാറ്റും. 

മറ്റ് സംസ്ഥാനഹ്ങളിൽ നിന്ന് വരുന്ന ഗുരുതരമായ രോ​ഗമുള്ളവർ, ഗർഭിണികൾ,  10 വയസ്സിന് താഴെയുള്ള കുട്ടികളുള്ള മാതാപിതാക്കൾ,  എന്നിവർക്ക് ക്വാറന്റീൻ ഒഴിവാക്കും എങ്കിലും സ്വയം നിരീക്ഷണം ഇവർക്ക് നിർദ്ദേശിക്കുന്നുണ്ട്.

ഹ്രസ്വകാല യാത്രക്കാരും, കർണാടകയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളും  യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് നടത്തിയ ഒരു ടെസ്റ്റ് ഫലം കൈയ്യിൽ കരുതേണ്ടതാണ്. ഫലം നെഗറ്റീവാണെങ്കിൽ ക്വാറന്റീനിൽ നിന്ന് ഇവരെ ഒഴിവാക്കും. 

കർണാടക സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കൊവിഡ് -19 ടെസ്റ്റുകളുടെ ചെലവ് യാത്രക്കാർ തന്നെ വഹിക്കണം. 

Contact the author

Web Desk

Recent Posts

National Desk 13 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 16 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More