മ്യാന്‍മര്‍ തെരഞ്ഞെടുപ്പില്‍ ആങ്സാങ് സൂചിയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം

നേപീറ്റോ: മ്യാന്‍മര്‍ തെരഞ്ഞെടുപ്പില്‍ ആങ്സാങ് സൂ കിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചു. എന്‍എല്‍ഡിയ്ക്ക് ഇതുവരെ 364 സീറ്റുകളാണ് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാവശ്യമായ 322 എന്ന കേവലഭൂരിപക്ഷത്തേക്കാള്‍ അധികം സീറ്റുകള്‍ പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചു. ആദ്യ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ആങ്സാങ് സൂ കിയുടെ നേതൃത്വത്തിലുളള പാര്‍ട്ടി വിജയം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫലങ്ങള്‍ പുറത്തുവന്നത്. അതേസമയം സൈനിക പിന്തുണയുളള പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു.

ഈ വിജയം പാര്‍ട്ടിക്കുളള ജനങ്ങളുടെ പിന്തുണയാണ് കാണിക്കുന്നത് എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുവേണ്ടി ഇനിയും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും എന്‍എല്‍ഡി വക്താവ് മോണിവ ആങ് ഷിന്‍ പറഞ്ഞു. ന്യൂനപക്ഷ പാര്‍ട്ടികളെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ക്ഷണിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. ഇന്ത്യയും ജപ്പാനും സിംഗപ്പൂരും നേരത്തെ എന്‍എല്‍ഡിയുടെ വിജയത്തെ അഭിനന്ദിച്ചിരുന്നു.

എന്‍എല്‍ഡി രാജ്യത്ത് വളരെ പ്രബാലാ പാര്ട്ടിയാണെങ്കിലും റോഹിങ്ക്യന്‍ പ്രതിസന്ധിയില്‍ സൂ കിയുടെ പ്രതികരണം ലോകമെമ്പാടും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടത് പാര്‍ടിയുടെ പ്രതിച്ഛായയെ ബാധിച്ചിരുന്നു.

2017ല്‍ ലക്ഷക്കണക്കിന് മുസ്ലീം റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ സൈനിക ആക്രമണം മൂലം പലായനം ചെയ്യുകയുണ്ടായി. വംശീയ ഉന്മൂലനം എന്നാണ് യുഎസ് ഇതിനെ വിശേഷിപ്പിച്ചത്. മ്യാന്‍മറിലെ സൈന്യം ലക്ഷ്യമിടുന്നത് തീവ്രവാദികളെയാണ് എന്നായിരുന്നു സൂ കി ഇതിനോട് പ്രതികരിച്ചത്.

Contact the author

International Desk

Recent Posts

International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More