മാര്‍ഗനിര്‍ദേശങ്ങളായി; കര്‍ണാടകയില്‍ കോളേജുകള്‍ അടുത്തയാഴ്ച തുറക്കും

ബാംഗ്ളൂര്‍: നവംബര്‍ 17 മുതല്‍ സംസ്ഥാനത്ത് ഡിഗ്രി, എഞ്ചിനീയറിംഗ്, ഡിപ്ലോമ, കോളേജുകള്‍ തുറക്കും. ഇതിനോടനുബന്ധിച്ച്  ഉന്നതവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങളിറക്കി. ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനുളള തയാറെടുപ്പുകള്‍ നടക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി സിഎന്‍ അശ്വന്ത നാരായണ അറിയിച്ചു.

മാതാപിതാക്കളുടെ സമ്മതപത്രം ഹാജരാക്കിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളില്‍ പ്രവേശനം അനുവദിക്കൂ. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശപ്രകാരം മൊത്തം വിദ്യാര്‍ഥികളുടെ എണ്ണവും ലഭ്യമായ ക്ലാസ് മുറികളുടെ എണ്ണവും കണക്കിലെടുത്ത് സാമൂഹിക അകലം പാലിച്ചായിരിക്കണം ക്ലാസുകള്‍ തുറക്കേണ്ടത്. ക്ലാസുകളില്‍ വരാന്‍ താത്പര്യമില്ലാത്ത കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കണം. വിദ്യാര്‍ഥികള്‍ക്ക് വിഷയവുമായി ബന്ധപ്പെട്ടുളള സംശയ നിവാരണത്തിനായി ദിവസവും കോണ്‍ടാക്ട് ക്ലാസുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അധ്യാപകര്‍ അതതു സെഷന്‍സ് അനുസരിച്ച് ഒരു മാസത്തേക്ക് ആവശ്യമായ പഠനസാമഗ്രികള്‍ തയാറാക്കുകയും വാട്ട്‌സ്ആപ്പ്, ടെലഗ്രാം, ഇമെയില്‍ തുടങ്ങിയ സംവിധാനങ്ങള്‍ വഴി വിദ്യാര്‍ഥികളിലെത്തിക്കുകയും വേണം. പഠനസാമഗ്രികള്‍ വീഡിയോ ക്ലാസുകള്‍, ഇ ബുക്ക്, ഇ നോട്ട്, പവര്‍ പോയിന്റുകള്‍, പരിശീലിക്കാനുളള ചോദ്യങ്ങള്‍ തുടങ്ങിയവയാവണം അവ കോളേജിന്റെ വെബ്‌സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്യുകയും വേണം എന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഇതോടൊപ്പം ക്ലാസ് മുറികളും കെട്ടിടങ്ങളും ശുചീകരിക്കുക, സാനിറ്റൈസ് ചെയ്യുക, അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൊവിഡ് പരിശോധന തുടങ്ങിയ പൊതുവായ കാര്യങ്ങളും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

Contact the author

News Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More