പട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മന്ദഗതിയില്‍. ഉച്ചതിരിഞ്ഞ് 1- 30 വരെ വെറും 20 ശതമാനത്തില്‍ മുകളില്‍ വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞത്. ആദ്യ ലീഡ് നില എന്‍ ഡി എ യ്ക്ക് അനുകൂലമാണ്.
ആകെയുള്ള 243 സീറ്റില്‍ 127 സീറ്റുകളില്‍ എന്‍ ഡി എ മുന്നേറുകയാണ്. സഖ്യത്തിലെ രണ്ടാം കക്ഷിയായ ബി ജെ പി സംസ്ഥാനത്തെ ഒന്നാം കക്ഷിയാകുന്ന തരത്തിലുള്ള ട്രെന്ടാണ് ഇപ്പോള്‍ കാണുന്നത്. ആകെ എന്‍ ഡി എ മുന്നിട്ടു നില്ക്കുന്ന 127 സീറ്റുകളില്‍ ബിജെപി 70 പരം സീറ്റുകളില്‍ ലീഡ് തുടരുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ടി ജെഡിയുവിനു വെറും 45 സീറ്റുകളില്‍ മാത്രമേ ലീഡ് നിന്ര്ത്താന് കഴിഞ്ഞിട്ടുള്ളൂ.
അതേസമയം മഹാജനസ്ഖ്യത്തിലെ പ്രധാന കക്ഷിയായ ആര് ജെ ഡി 66 സീറ്റുകളില്‍ മുന്നിലാണ്. സഖ്യത്തിലെ മറ്റൊരു പ്രധാന കക്ഷിയായ കോണ്‍ഗ്രസ് 70 സീറ്റുകളില്‍ മത്സരിച്ചിരുന്നുവെങ്കിലും 20 സീറ്റുകളില്‍ മാത്രമേ ലീഡ് ചെയ്യുന്നുള്ളൂ. സ്ഖ്യത്തോടോപ്പമുള്ള ഇടതു പാര്‍ട്ടികള്‍ പക്ഷെ വന്‍ നേട്ടമുണ്ടാക്കി. 29 സീറ്റുകളില്‍ മത്സരിച്ച ഇടതുപാര്‍ട്ടികള്‍ 19 സീറ്റുകളില്‍ ഇടതുകക്ഷികള്‍ ലീഡ് ചെയ്യുകയാണ്. സി പി ഐ-2, സി പി എം-3, സി പി ഐ എം എല്‍-14 എന്നിങ്ങനെയാണ് ഇടതുപാര്‍ട്ടികളുടെ ലീഡ് നില.
അതേസമയം കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ വളരെ പതുക്കെ മാത്രമാണ് വോട്ടെണ്ണല്‍ തുടരുന്നത്. രാത്രിയോടെ മാത്രമേ അന്തിമ ഫലം വരൂ എന്നാണു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ലഭിക്കുന്ന വിവരം.