'എന്നെയും മകനേയും വേര്‍പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു'; വിജയിയുടെ അച്ഛന്‍

തനിക്കും മകനുമിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ചില തല്‍പര കക്ഷികള്‍ ശ്രമിക്കുന്നുവെന്ന് വിജയിയുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍. കുറച്ചു ദിവസങ്ങളായി വിജയിയും പിതാവുമായി അഭിപ്രായ ഭിന്നതകളുണ്ടെന്ന തരത്തിലുളള വാര്‍ത്തകള്‍ വന്നിരുന്നു. അതിനു പിന്നാലെയാണ് ഇത്തരമൊരു ആരോപണവുമായി ചന്ദ്രശേഖര്‍ രംഗത്തെത്തിയത്. എസ് എ ചന്ദ്രശേഖറിന്റെ വെട്രി എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു വിജയ് സിനിമാ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. പിതാവിന്റെ നിര്‍മ്മാണത്തില്‍ നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

കഴിഞ്ഞ ദിവസം 'ദളപതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ചന്ദ്രശേഖര്‍  തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത വന്നയുടന്‍ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്റെ ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും പറഞ്ഞ് വിജയിയും രംഗത്തെത്തി. വിജയ് മക്കള്‍ ഇയക്കത്തില്‍ പ്രവര്‍ത്തിക്കുന്ന ചില നന്മയുളള ആളുകള്‍ക്കുവേണ്ടിയാണ് താന്‍ ഇതിനു മുതിര്‍ന്നത്, അത് മകനു മനസിലാവും, പത്തുവര്‍ഷം മുന്‍പ് ഇതിനെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചിരുന്നു. താല്‍പര്യമില്ലെങ്കില്‍ വിജയ്ക്ക് ഇതില്‍ നിന്ന് വിട്ടു നില്‍ക്കാമെന്നും പറഞ്ഞിരുന്നു. അതാണ് കഴിഞ്ഞ ദിവസം സംഭവിച്ചത് എന്ന് ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

1993 ല്‍ 'വിജയ് റസിഗര്‍ മന്‍ട്രം' എന്ന ഫാന്‍സ്‌ അസോസിയേഷന്‍ ആരംഭിച്ചത് താനായിരുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് സമ്മതമില്ലാതെ വിജയിയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ചതിനെ അദ്ദേഹം ന്യായീകരിച്ചത്. വിജയിയുമായി വീട്ടില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറില്ലെന്നും പാര്‍ട്ടി ആരംഭിച്ചതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ലെന്നും എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു. വിജയിയും താനും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല, ഞങ്ങള്‍ അച്ഛനും മകനുമാണ്, പ്രശ്‌നങ്ങളുണ്ടായാല്‍ പെട്ടെന്നു തന്നെ പരിഹരിക്കപ്പെടും എന്നാല്‍ ഞങ്ങളെ വേര്‍പിരിക്കാന്‍ ധാരാളം പേരുണ്ട്  ഒരിക്കല്‍ വിജയ്ക്ക് ഇതെല്ലാം മനസിലാവും എന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

Contact the author

Entertaintment Desk

Recent Posts

Web Desk 1 week ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 2 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 3 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More
Web Desk 3 months ago
Economy

റെക്കോർഡിട്ട് സ്വർണവില; പവന് 47,080 രൂപ

More
More
Web Desk 7 months ago
Economy

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന ദിവസം ഇന്ന്; വൈകിയാല്‍ വലിയ പിഴ

More
More
National Desk 8 months ago
Economy

ലിഥിയം ഖനനം സ്വകാര്യവത്കരിക്കുന്നു; കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

More
More