കെ എം ഷാജി എംഎല്‍എയുടെ ഭാര്യയെ ഇഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്: പ്ലസ് ടു കോഴക്കേസില്‍ കെ എം ഷാജി എംഎല്‍എയുടെ ഭാര്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ഇന്ന് ഷാജിയുടെ ഭാര്യ ആശയുടെ മൊഴിയെടുക്കുന്നത്. അനധികൃത സ്വത്തുമായി ബന്ധപ്പെട്ട മൊഴിയും രേഖപ്പെടുത്തും. കോഴിക്കോട്ടെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് മൊഴിയെടുപ്പ്. ചൊവ്വാഴ്ച്ച ഇതേ ഓഫീസില്‍ കെ എം ഷാജി എംഎല്‍എയുടെ മോഴിയെടുപ്പ് നടക്കും. ഇതിനു മുന്നോടിയായാണ് ഭാര്യ ആശയുടെ മൊഴിയെടുക്കുന്നത്.

സ്വന്തം മണ്ഡലത്തിലെ ഒരു ഹൈസ്കൂളിന് പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതുമായി ബന്ധപ്പട്ട് കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയാണ് അന്വേഷണത്തിന് ആധാരം. ഇതോടനുബന്ധിച്ച് ഉയര്‍ന്നു വന്ന അനധികൃത സ്വത്ത് സമ്പാദന കേസും അന്വേഷണ ഏജന്‍സിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എംഎല്‍എ നല്‍കിയ സ്വത്തുവിവരങ്ങളില്‍ കാര്യമായ കൃത്രിമമുണ്ട് എന്നാണ് അന്വേഷണ ഏജന്‍സി കരുതുന്നത്. കെ എം ഷാജി എംഎല്‍എ നല്‍കിയ സത്യവാങ്ങ് മൂലത്തില്‍ കാണിച്ചതിലധികം സ്വത്തു വകകള്‍ നിലവില്‍ ഷാജിയുടെയും ഭാര്യയുടെയും പേരില്‍ ഉണ്ട് എന്നാണു പ്രാഥമിക വിലയിരുത്തല്‍.  ഇതിന്റെ സ്രോതസ്സ് കര്‍ണ്ണാടകയില്‍ താന്‍ നടത്തുന്ന ഇഞ്ചി കൃഷിയാണ് എന്നാണ് ഷാജിയുടെ വാദം. എന്നാല്‍ ഇത് സംബന്ധിച്ച യാതൊരു വിവരങ്ങളും നേരത്തെ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തില്‍ കാണിച്ചിട്ടില്ല എന്നതും ഷാജിയെ സംശയത്തിന്റെ നിഴയില്‍ നിര്‍ത്തുകയാണ്. 

ഇതിനിടെയാണ് ഇപ്പോള്‍  കെ എം ഷാജി എംഎല്‍എയുടെ ഭാര്യ ആശയെ ഇഡി ചോദ്യം ചെയ്യുന്നത്. കോഴിക്കോട്ടെ വിവാദമായ ആഡംബര വീടും ഷാജിയുടെ മണ്ഡലമായ അഴീക്കോട്ട് പണിത വീടും ആധാരം ചെയ്തിരിക്കുന്നത് ആശയുടെ പേരിലാണ്. ഇത് പണിയാന്‍ ഉപയോഗിച്ച പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ച മൊഴിയെടുപ്പും ഇന്ന് നടക്കും എന്നാണു വിവരം. ഷാജിയുമായി നേരത്തെ പണമിടപാട് ഉണ്ടായിരുന്ന മുന്‍ യൂത്ത് ലീഗ് നേതാവ് ടി ടി ഇസ്മയിലിനെ 

കഴിഞ്ഞ ദിവസം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. താനും ഷാജിയുമായുള്ള പണമിടപാടിനെ സംബന്ധിച്ചാണ് ഇ ഡി ചോദിച്ചത് എന്ന് ഇസ്മയില്‍ വെളിപ്പെടുത്തിയിരുന്നു.

ഏതായാലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ നേതാക്കളുടെ അഴിമതി അന്വേഷണങ്ങള്‍ ലീഗിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കാസര്‍ഗോഡ്‌ ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീന്‍ അറസ്റ്റിലായിരുന്നു. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് അന്വേഷണം നേരിടുകയാണ്. ഇതിനൊക്കെ പുറമെയാണ് കെഎം ഷാജി അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇപ്പോള്‍ അന്വേഷണം നേരിടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More