രാജീവ് ഗാന്ധി കൊലപാതക കേസ് : അന്തിമ തീരുമാനം കോടതിയ്ക്ക് മാത്രം

രാജീവ് ഗാന്ധി കൊലപാതക കേസില്‍ ജീവര്യന്തം അനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കോടതിയ്ക്കു മാത്രമേ  കഴിയു എന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി നേതാവ് കെ എസ് അളഗിരി. കുറ്റവാളികളെ വിട്ടയച്ചാല്‍ സമാനമായ മറ്റു കുറ്റവാളികളെ മോചിപ്പിക്കാനുളള പ്രേരണയാവുമെന്നും അളഗിരി പ്രസ്ഥാവനയില്‍ പറഞ്ഞു.

ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാന്‍ കോടതി തീരുമാനിച്ചാല്‍ ഞങ്ങള്‍ അത് സ്വീകരിക്കും എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ മോചനം ആവശ്യപ്പെടുന്നത് സ്വീകാര്യമല്ല. കൊലപാതകം ചെയ്തവരെ കൊലപാതകികളായി കാണണം അവരെ തമിഴരായി കരുതരുതെന്നും പ്രസ്ഥാവനയില്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രിയെ കൊന്ന കൊലപാതകികളെ പിന്തുണയ്ക്കുന്നത് തമിഴ് സംസ്‌കാരമല്ല എന്നും അളഗിരി വ്യക്തമാക്കി.

കുറ്റവാളികള്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്ന് ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍  ഡിഎംകെ നേതാവ്    എംകെ സ്റ്റാലിന്‍ പറയുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 161ാം അനുച്ഛേദം പ്രകാരം ഏതെങ്കിലും കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ട ഒരാളുട ശിക്ഷ നിര്‍ത്തലാക്കാനോ ഒഴിവാക്കാനോ ഉളള അധികാരം ഗവര്‍ണര്‍ക്കുണ്ട്. രണ്ടു വര്‍ഷത്തിലേറേയായി ഇതില്‍ തീരുമാനമുണ്ടായിട്ടില്ല. ഇത് പ്രതികള്‍ക്ക് ഗുരുതരവും പരിഹരിക്കാനാവാത്തതുമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി. ഡിഎംകെ നേതാവിനൊപ്പം നിരവധി രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും ജീവപര്യന്തം പ്രതികളെ നേരത്തെ മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More