ഉപഗ്രഹ വിക്ഷേപണം പുനരാരംഭിച്ച് ഐഎസ്ആര്‍ഒ

ചെന്നെ : കൊവിഡ്‌ കാരണം മാറ്റിവെച്ച ഉപഗ്രഹ വിക്ഷേപണം ഐഎസ്ആര്‍ഒ ഇന്ന് പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി, ‌‌ഇന്ത്യയുടെ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റും (ഇഒഎസ്–01), 9 രാജ്യാന്തര വാണിജ്യ ഉപഗ്രഹങ്ങളും പി‌എസ്‌എൽ‌വി-സി49 വഴി വൈകുന്നേരം 3.12 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. സഞ്ചാരപഥത്തിലെ ചെറിയ തടസ്സങ്ങളെത്തുടർന്ന് 10 മിനിറ്റ് വൈകിയായിരുന്നു വിക്ഷേപണം. 

ലുത്വാനിയയില്‍ നിന്ന് ഒന്നും ലുക്‌സന്‍ബര്‍ഗില്‍ നിന്നും അമേരിക്കയില്‍ നിന്നുമുളള നാല് ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കാനൊരുങ്ങുന്നത്. ഇന്ത്യയുടെ റഡാര്‍ ഇമേജിങ്ങ് സാറ്റലൈറ്റായ EOS-01 ആണ് ആദ്യം വിക്ഷേപിക്കുന്ന ഉപഗ്രഹം. ഇതിന് ഏതു കാലാവസ്ഥയിലും ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും. 1999 ല്‍ ആദ്യമായി വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചപ്പോള്‍ ഇന്ത്യയുടെ ഓഷ്യന്‍സാറ്റിന്റെ കൂടെ ജര്‍മനിയുടെയും ദക്ഷിണ കൊറിയയുടെയും ഉപഗ്രഹങ്ങളുണ്ടായിരുന്നു. അതിനുശേഷം ഇന്ത്യ 319 വിദേശ സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 26 രാജ്യങ്ങളില്‍ നിന്നായി വിദേശ ഉപഗ്രഹ വിക്ഷേപണത്തിലൂടെ  1,245.17 കോടി രൂപ ഐഎസ്ആര്‍ഒ നേടിയിട്ടുണ്ട്. ഇന്ത്യ അഞ്ചുവര്‍ഷത്തിനിടയില്‍  യുഎസ്, ജര്‍മനി, കാനട, സിംഗപൂര്‍, നെതര്‍ലന്റ്‌സ്, ജപ്പാന്‍, മലേഷ്യ, അള്‍ജീരിയ, ഫ്രാന്‍സ് തുടങ്ങി പത്തു രാജ്യങ്ങളുമായി കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.

Contact the author

Web DEsk

Recent Posts

Web Desk 7 months ago
Science

'ഉല്‍ക്ക ചതിച്ചു ആശാനെ'; ട്രോള്‍ മഴ

More
More
Web Desk 7 months ago
Science

ആകാശ വിസ്മയം കാണാന്‍ അവസാന അവസരം; ഉല്‍ക്കവര്‍ഷം ഇന്ന് പാരമ്യത്തില്‍ എത്തും

More
More
Web Desk 1 year ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 1 year ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More