സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ മലാല യൂസഫ്സായിയെ കൗമാര കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തുൻബർഗ് സന്ദര്‍ശിച്ചു. മലാല പഠിക്കുന്ന ഓക്സ്ഫോർഡ് സർവകലാശാലയിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കാലാവസ്ഥ നേരിടുന്ന വെല്ലുവിളികളെ കുറിച്ചു മാത്രമായിരുന്നു സംസാരം. വെള്ളിയാഴ്ച ബ്രിസ്റ്റോളിൽ നടക്കുന്ന സ്കൂൾ സ്ട്രൈക്കില്‍ പങ്കെടുക്കാനാണ് ഗ്രെറ്റ ലണ്ടനില്‍ എത്തിയത്.
ഇരുവരുമൊന്നിച്ചുള്ള ചിത്രം മലാലയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. 2014-ൽ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയിരുന്നു യൂസഫ്സായി. അതോടെ നോബല്‍ സമ്മാനം ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അവള്. 2019-ലും 2020-ലും സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി തൻബെർഗ് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.