തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ ഗവര്‍ണര്‍ തന്നെയാണ് കൊവിഡ് ബാധിതനായ വിവരം പുറത്തുവിട്ടത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ അറിയിച്ചു. എന്നാല്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ അടിയന്തിരമായി കൊവിഡ് ടെസ്റ്റിന് വിധേയമാകുകയോ നിരീക്ഷണത്തില്‍ പോകുകയോ വേണമെന്ന് ഗവര്‍ണര്‍ തന്റെ ട്വീറ്റില്‍ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. നിരവധി പേരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.