മറഡോണ ആശുപത്രിയിൽ; ആരോ​ഗ്യ നില തൃപ്തികരമെന്ന് റിപ്പോർട്ട്

ഫുട്ബോൾ ഇതിഹാസം മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വിഷാദ രോ​ഗത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ സ്വകാര്യ ആശുപത്രിയായിലാണ് പ്രവേശിപ്പിച്ചത് . മറഡോണയുടെ ആരോ​ഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കടുത്ത വിഷാദ രോ​ഗ ലക്ഷണങ്ങൾ കാണിക്കുന്ന മറഡോണ ഭക്ഷത്തോട് വിമുഖത കാണിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാതെ ആരോ​ഗ്യം മോശമായപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ‍ഡോണക്ക് കൊവിഡ് ബാധിച്ചെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ വാർത്ത ഡോക്ടർമാർ തള്ളി.  

അർജന്റീനിയർ ലീ​ഗിൽ മറഡോണ പരിശീലിപ്പിക്കുന്ന ജിംനാസിയയുടെ മത്സരത്തിന് കഴിഞ്ഞ ദിവസം മറഡോണ എത്തിയിരുന്നു. എന്നാൽ മത്സരം പൂർത്തിയാകുന്നതിന് മുമ്പ് അദ്ദേഹം കളിക്കളം വിട്ടു. 

ഒക്ടോബർ 30 നായിരുന്നു മറഡോണയുടെ അറുപതാം പിറന്നാൾ.  കോവിഡ് പശ്ചാത്തലത്തിൽ ആയതിനാൽ പിറന്നാൾ  ആഘോഷം ഉണ്ടായിരുന്നില്ല. മറഡോണയുടെ അംഗരക്ഷകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  അതുകൊണ്ടുതന്നെ മറഡോണ ക്വാറന്റീനിലായിരുന്നു. രണ്ടു തവണ ഹൃദയാഘാതം സംഭവിച്ച മറഡോണ കൊവിഡ്  കാലത്ത് ഹൈറിസ്ക് വിഭാഗത്തിലാണ്.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More