'മഞ്ജു വാരിയറുടെ മൊഴി രേഖപ്പെടുത്തിയില്ല'; വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സര്‍ക്കാര്‍. മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജു വാരിയറുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയെന്നാണ് സര്‍ക്കാര്‍ എഴുതി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നടി ഭാമയോട് എട്ടാം പ്രതിയായ ദിലീപ് തന്നെ വകവരുത്തുമെന്ന് അക്രമത്തിനിരയായ നടി നല്‍കിയ മൊഴിയും കോടതി രേഖപ്പെടുത്താന്‍ തയ്യാറായില്ല.

ഒന്നാം സാക്ഷിയായ നടിയോട് ദിലീപിന് നേരത്തെ വൈരാഗ്യമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കുന്നതിനുള്ള പ്രധാന തെളിവായിരുന്നു അത്. എന്നാല്‍ കേട്ടറിവ് മാത്രമാണ് അതെന്നായിരുന്നു വിചാരണക്കോടതിയുടെ വിലയിരുത്തല്‍. വിചാരണക്കിടെ പ്രതിഭാ​ഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ കോടതി ഇടപെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഈ കേസ് അട്ടിമറിക്കാന്‍ പ്രതിയായ ദിലീപ് ശ്രമിക്കുന്നു എന്ന ആരോപണത്തിനു ശക്തിപകരുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. 

കേസിലെ പ്രധാന സാക്ഷികളായ നടീ നടന്മാർ വിചാരണക്കിടെ കൂറ് മാറിയിരുന്നു. ഈ സാഹചര്യത്തിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള ഹർജി കോടതി ഇതുവരെ പരി​ഗണിച്ചില്ലെന്നതും നടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 

2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിം​ഗ് കഴിഞ്ഞ് വരികയായിരുന്ന നടിയെ വാഹനത്തിൽ പിന്തുടർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.

Contact the author

News Desk

Recent Posts

Web Desk 23 hours ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 2 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 3 days ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 3 days ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More