ഐ ഫോൺ ആർക്ക് കിട്ടിയെന്ന് അറിയാം: ചെന്നിത്തല

വടക്കാഞ്ചേരി ലൈഫ് മിഷനിൽ കോഴയായി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ അഞ്ചാമത്തെ ഐ ഫോൺ ആർക്കാണ് കിട്ടയതെന്ന് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  എന്നാൽ ഈ വിവരം താൻ ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു. ഈ വിവരം പറഞ്ഞതിന്റെ പേരിൽ ഇഡി തന്നെ ചോദ്യം ചെയ്യുമോ എന്ന് തനിക്കറിയില്ലെെന്നും അദ്ദേഹം പറ‍ഞ്ഞു. സന്തോഷ് ഈപ്പൻ പറഞ്ഞ പോലെ തനിക്ക് എന്തായാലും ഐ ഫോൺ കിട്ടിയിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ 24 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. വികസന വിരുദ്ധതക്കെതിരെയും, അഴിമതി കള്ളക്കടത്ത് മാഫിയക്കെതിരുമാണ് തിരുവഞ്ചൂരിന്റെ ഉപവാസം.

ഐഫോൺ തനിക്ക് സമ്മാനമായി തന്നെന്ന ആരോപണത്തിൽ മാനനഷ്ടക്കേസുമായി മുമ്പോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു. ഈ വിഷയത്തിൽ താൻ നൽകിയ പരാതിയിൽ ഡിജിപി ഒരു നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇഎംസും കൃഷ്ണപിള്ളയും ഇരുന്ന കേസേരയിലാണ് മയക്കുമരുന്ന് സംഘത്തിന് നേതൃത്വം കൊടുത്ത വ്യക്തി ഇരിക്കുന്നത്. ലഹരി മരുന്ന് കേസിൽ ഉൾപ്പെട്ടിട്ടും ബിനീഷിനെതിരെ എഫ്ഐആർ ഇട്ട് അന്വേഷണം നടത്തുന്നില്ല. ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാർ കള്ളക്കടത്തുകാരുടെയും ആധോലോകത്തിന്റെയും മനുഷ്യകടത്തുകാരുടെയും ഏജന്റുമാരായി മാറുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More