അമേരിക്കൻ സുപ്രീം കോടതി ജഡ്ജ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ നോമിനിക്ക് വിജയം

അമേരിക്കൻ സുപ്രീം കോടതി ജഡ്ജ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നോമിനിക്ക് വിജയം. ട്രംപ് നിർദ്ദേശിച്ച ആമീ കോനീ ബാരെറ്റാണ് പുതിയ ജഡ്ജ് ആയി നിയമിതയായത്.

സെനറ്റ്‌ വോട്ടെടുപ്പിൽ നാല്‍പത്തിയെട്ടിനെതിരെ അന്‍പത്തിരണ്ട് വോട്ടുകള്‍ക്കാണ് ആമി കോനീ ബാരെറ്റ് വിജയിച്ചത്. തിങ്കളാഴ്ച്ച വൈറ്റ് ഹൗസിൽ വെച്ച് ആമി സത്യപ്രതിജ്ഞ ചെയ്യും. അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ജഡ്ജ് നിയമനം നടത്താവു എന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ വാദം തള്ളിയാണ് ട്രംപിന്റെ ഈ തീരുമാനം.

എന്നാല്‍, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡോണൾഡ് ട്രംപിനുള്ള പിന്തുണ കുറയുന്നതായി സർവ്വേകൾ സൂചിപ്പിക്കുന്നുണ്ട്. മുതിർന്ന പൗരന്മാരുടെയും സ്ത്രീകളുടെയും പിന്തുണ കുറയുന്നതായാണ് റിപ്പോർട്ടുകൾ  സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപുള്ള സംവാദ പരമ്പരകളിൽ എതിർ സ്ഥാനാർഥി ജോ ബൈഡനാണ് മുൻപിൽ.

Contact the author

International Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More