ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമെന്ന് അറബ് വ്യാപാര സംഘടനകൾ

വിപണികളിലെ ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമെന്ന് അറബ് വ്യാപാര സംഘടനകൾ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തിയ ഇസ്ലാംവിരുദ്ധ പരാമർശത്തെ തുടർന്നാണ് സംഘടനകളുടെ ഈ തീരുമാനം.

ആക്ഷേപഹാസ്യ രൂപത്തിൽ  മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിനെ ഇമ്മാനുവൽ പിന്തുണച്ചിരുന്നു. കാര്‍ട്ടൂണ്‍ ക്ലാസ്സിൽ കാണിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട അധ്യാപകന് പരമോന്നത ബഹുമതി നല്‍കി ആദരിക്കുമ്പോൾ അദ്ദേഹം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇസ്ലാമിസ്റ്റുകള്‍ക്ക് ഫ്രാന്‍സിന്റെ ഭാവി സ്വന്തമാക്കാന്‍ വേണ്ടിയാണ് ഈ കൊലപാതകം നടന്നതെന്നും  ഫ്രാന്‍സില്‍  അതൊരിക്കലും നടക്കില്ലെന്നുമാണ് ഇമ്മാനുവൽ പറഞ്ഞത്. ഈ പരാമർശത്തെ തുടർന്നാണ് വ്യാപാര സംഘടനകൾ ബഹിഷ്കരണം ആഹ്വാനം ചെയ്തത്.

ഇതേ വിഷയത്തിൽ, ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ ഫ്രഞ്ച് ദേശീയ ടീമില്‍ നിന്നും രാജിവെച്ചിരുന്നു. ഫ്രാന്‍സിലെ മുസ്‌ലിങ്ങളെ ഫ്രഞ്ച് പ്രസിഡന്റ് അപമാനിച്ചുവെന്ന് പറഞ്ഞാണ് ഇദ്ദേഹം രാജിവെച്ചത്.

Contact the author

International Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More