ജമാഅത്തെ ഇസ്ലാമി ആര്‍ എസ് എസി ന്‍റെ സമാന്തര സംഘടന - കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി ആര്‍ എസ് എസി ന്‍റെ സമാന്തര സംഘടനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ് ഇപ്പോള്‍ മുസ്ലീം ലീഗിനെ നയിക്കുന്നത്. ലീഗ് തങ്ങളുടെ നിലപാടില്‍ നിന്നും ആശയങ്ങളില്‍ നിന്നും മുസ്ലീം ലീഗ് മാറിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

കോണ്‍ഗ്രസ് തങ്ങളുടെ മതേതര നിലപാട് ലീഗിന് മുന്നില്‍ പണയം വെച്ചിരിക്കുകയാണ്.  ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ചേരാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം രൂക്ഷ്മായിരിക്കുകയാനെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പിന് തയാറാകാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. എല്‍ ഡി എഫി ന്‍റെ ജനകീയ അടിത്തറ കൂടുതല്‍ ശക്തമായിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. 

എല്‍ ഡി എഫ് സീറ്റ് വിഭജനത്തെ ഇപ്പോള്‍ ആലോചിച്ചിട്ടില്ല, പാലാ സീറ്റുമായി ബന്ധപ്പെട്ട് യാതൊരു എല്‍ ഡി എഫില്‍ യാതൊരു തര്‍ക്കവുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 10 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 14 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 15 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More