കർഷകർ ഇപ്പോഴും ഉൽപന്നങ്ങൾ വിൽക്കുന്നത്​ താങ്ങുവിലയേക്കാൾ കുറച്ച്​- പ്രിയങ്കാ ഗാന്ധി

അടുത്തിടെ പ്രാബല്യത്തില്‍ വന്ന കാര്‍ഷിക നിയമങ്ങളെചൊല്ലി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി വീണ്ടും രംഗത്ത്. വിളകള്‍ താങ്ങുവിലയേക്കാള്‍ താഴ്ന്ന വിലയ്ക്ക് വില്‍ക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി കര്‍ഷകരുടെ ശബ്ദം കേള്‍ക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

മുഹമ്മദി ഖിരി മണ്ഡിയിൽ വിള സംഭരണത്തിൽ അഴിമതി കർഷകർ തുറന്നുകാട്ടുന്ന വീഡിയോയും പ്രിയങ്ക പങ്കുവെച്ചു. ബിജെപി സര്‍ക്കാര്‍ കര്‍ഷകന്റെ താല്‍പര്യങ്ങള്‍ക്കെതിരാണ്, കര്‍ഷകന്റെ വേദന അവര്‍ മനസിലാക്കുന്നില്ല, വളരെ കുറഞ്ഞ നിരക്കിലാണ് ഉത്തര്‍ പ്രദേശിലെ മിക്ക കര്‍ഷകരും വിളകള്‍ വില്‍ക്കുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

'താങ്ങുവില ഉറപ്പാക്കുന്ന സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത്, അപ്പോള്‍ താങ്ങുവില നീക്കം ചെയ്താലോ' എന്നാണ് അവര്‍ ചോദിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ പാസായ കാര്‍ഷിക നിയമത്തിനെതിരെ പ്രതിപക്ഷവും രാജ്യത്തെ കര്‍ഷകരും നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ തുടരുകയാണ്. 

സമീപകാലത്തെ കാര്‍ഷികമേഖലയിലെ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ കാര്‍ഷിക മേഖല മെച്ചപ്പെടുത്തുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും സഹായകമാണെന്നാണ് സര്‍ക്കാര്‍ പക്ഷം. പ്രതിഷേധത്തെ വകവയ്ക്കാതെ കാര്‍ഷിക ബില്ലുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുമുണ്ട്.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 10 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 11 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 12 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 14 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More