ബിജെപിയോട് മൃദുസമീപനമില്ല; വികസനകാര്യത്തില്‍ കേന്ദ്രത്തിനൊപ്പം - എച്ച്. ഡി. കുമാരസ്വാമി

രാജ്യം ഭരിക്കുന്ന ബിജെപിയോട്  മൃദുസമീപനമില്ലെന്നും എന്നാൽ കേന്ദ്ര സർക്കാറിനെതിരെ കടുത്ത നിലപാടുകൾ സ്വീകരിക്കില്ലെന്നും കർണാടക മുൻ മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി. നവംബർ 3 - നു നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക് നൽകിയ അഭിമുഖത്തിലാണ്  കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്.

കോൺഗ്രസ്‌ നേതാക്കൾ കാർഷിക ബില്ലിനെതിരെ ശക്തമായി പോരാടുമ്പോൾ മൗനം പാലിക്കുന്നത് താങ്കൾക്ക് ബിജെപിയോടുള്ള മൃദുസമീപനമല്ലേ കാണിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്ക് കേന്ദ്ര സർക്കാറിനോടാണ് മൃദുസമീപനമെന്നും കേന്ദ്ര സർക്കാരിനെ എതിർത്ത് സംസാരിച്ചിട്ട്‌ തനിക്ക് നേട്ടങ്ങളൊന്നും കിട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിച്ച് തന്റെ പാർട്ടി പ്രതിനിധികളുള്ള നിയോജകമണ്ഡലങ്ങളിൽ പരമാവധി പുരോഗമനപ്രവർത്തനങ്ങൾ നടത്താനാണ് തനിക്ക് താല്പര്യമെന്നും എച്ച്. ഡി. കുമാരസ്വാമി കൂട്ടിച്ചേർത്തു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാറിന്റെ സഹായം ആവശ്യമാണെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.

എന്നാല്‍, ആവശ്യമെന്ന് തോന്നുന്ന സമയത്ത്, വിമർശനം ആവശ്യമായ വിഷയങ്ങളിൽ കേന്ദ്ര സർക്കിരിനോടത് തുറന്നുപറയുമെന്ന് മുൻ കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 21 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More