യുഡിഎഫിൽ സീറ്റ് ചർച്ചകൾ കുഴഞ്ഞുമറിയും; 6 സീറ്റുകൾ അധികം ആവശ്യപ്പെടാൻ ലീ​ഗ്

നിയമസഭാ തെരഞ്ഞെടുപ്പിൽ 6 സീറ്റ് അധികം വേണമെന്ന് മുസ്ലീംലീ​ഗ് ആവശ്യപ്പെടും.  യുഡിഎഫ് കൺവീനർ എംഎം ഹസൻ നടത്തിയ ചർച്ചയിൽ ലീ​ഗ് പ്രാഥമികമായി ആവശ്യം ഉന്നയിച്ചു. മലബാറിൽ 3 ഉം തെക്കൻ കേരളത്തിൽ 3 ഉം സീറ്റുകൾ ആവശ്യപ്പെടാനാണ് ലീ​ഗ് തീരുമാനിച്ചത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി, കോഴിക്കോട് ജില്ലയിലെ പേരാമ്പ, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് അല്ലെങ്കിൽ കൂത്തുപറമ്പ് എന്നീ സീറ്റുകളാണ് മലബാറിൽ ആവശ്യപ്പെടുക. ലീ​ഗിന് നിർണായക സ്വാധീനമുള്ള സീറ്റുകളാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റ സീറ്റുകളാണിത്. 

പട്ടാമ്പി പരമ്പരാ​ഗത കോൺ​ഗ്രസ് മണ്ഡലമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐയിലെ മുഹമ്മദ് മുഹ്സിനോട് കോൺ​ഗ്രസിലെ സിപി മുഹമ്മദ് ഇവിടെ തോറ്റു. മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന മണ്ഡലം ലീ​ഗിന് നല്ല സ്വാധീനമുണ്ട്. മുഹമ്മദ് മുഹ്സിൻ വീണ്ടു മത്സരത്തിന് എത്തുമ്പോൾ ലീ​ഗ് സ്ഥാനാർത്ഥിയായാൽ മണ്ഡലം തിരികെ പിടിക്കാം എന്നാണ് കണക്ക് കൂട്ടൽ. പട്ടാമ്പി കിട്ടിയില്ലെങ്കിൽ ഒറ്റപ്പാലം ലീ​ഗ് ആവശ്യപ്പെടും.

കേരളാ കോൺ​ഗ്രസ് എം മലബാറിൽ മത്സരിക്കുന്ന സീറ്റാണ് പേരാമ്പ്ര. കഴിഞ്ഞ തവണ കേരള കോൺ​ഗ്രസ് എം സ്ഥാനാർത്ഥി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. സിപിമ്മിന്റെ ശക്തി കേന്ദ്രത്തിൽ ആയിരത്തിഅഞ്ഞൂറോളം വോട്ടിനാണ് സിപിഎമ്മിലെ  ടി പി രാമകൃഷ്ണൻ ജയിച്ചുകയറിയത്. കേരള കോൺ​ഗ്രസ് മാണി മറുകണ്ടം ചാടിയതോടെ കോൺ​ഗ്രസിലെ നിരവധി സ്ഥാനാർത്ഥി മോ​ഹികൾ പേരാമ്പ്ര നോട്ടം ഇട്ടിട്ടുണ്ട്. കെപിസിസി പ്രസിണ്ടന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് അടക്കം ഇവിടെ ഉയർന്ന് വന്നിരുന്നു. ഇതിനിടെയാണ് സീറ്റിൽ ലീ​ഗ് നോട്ടം ഇട്ടിരിക്കുന്നത്. 

കണ്ണൂർ ജില്ലയിലെ സിപിഎം ശക്തി കേന്ദ്രങ്ങളായ തളിപ്പറമ്പോ കൂത്തുപറമ്പോ ലീ​ഗ് ആവശ്യപ്പെടും. കഴി‍ഞ്ഞ തവണ കൂത്തുപറമ്പിൽ എൽജെഡിയാണ് മത്സരിച്ചിരുന്നത്.  കൂത്തുപറമ്പിൽ കെകെ ഷൈലജക്കെതിരെ മികച്ച സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് യുഡിഎഫിൽ ആലോചനയുണ്ട്. ഇവിടെ പൊതു സ്വതന്ത്രനായുള്ള അന്വേഷണവും യുഡിഎഫിൽ നടക്കുന്നുണ്ട്. യുഡിഎഫ് തരം​ഗം ആഞ്ഞടിച്ച് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ എൽഡിഎഫ് മേൽക്കൈ നേടിയിരുന്നു.

തെക്കൻ കേരളത്തിൽ  അമ്പലപ്പുഴ, കരുനാ​ഗപ്പള്ളി, പൂഞ്ഞാർ എന്നീ മണ്ഡലങ്ങൾ ലീ​ഗ് ആവശ്യപ്പെടും. ന്യൂനപക്ഷ സമുദായങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളാണിത്. അമ്പലപ്പുഴയിൽ കഴിഞ്ഞ തവണ എൽജെഡിയാണ് മത്സരിച്ചിരുന്നത്. അമ്പലപ്പുഴയിൽ സിപിഎമ്മിലെ ജി സുധാകരൻ വൻഭൂരിപക്ഷത്തിൽ ഷേയ്ക പി ഹാരിസിനെ മറികടന്നാണ് നിയമസഭയിൽ എത്തിയത്. നേരിയ വ്യത്യാസത്തിൽ യുഡിഎഫിനെ കൈവിട്ട മണ്ഡലമാണ് കൊല്ലം ജില്ലയിലെ കരുനാ​ഗപ്പള്ളി. ലോക്സഭാ തെരെഞ്ഞെടുപ്പിലെ വൻമുന്നേറ്റമാണ് ലീ​ഗിനെ ഈ മണ്ഡലം ആവശ്യപ്പെടാൻ പ്രേരിപ്പിക്കുന്നത്. പിസി ജോർജിന്റെ പൂ‍ഞ്ഞാർ മണ്ഡലമാണ് ലീ​ഗ് നോട്ടമിട്ടിരിക്കുന്ന തെക്കൻ കേരളത്തിലെ മൂന്നാമത്തെ മണ്ഡലം. പിസി ജോർജ് യു‍ഡിഎഫിൽ എത്താൻ ശ്രമിക്കുന്നതിനിടെയാണ് ലീ​ഗ് പൂഞ്ഞാർ ആവശ്യപ്പെടുന്നത്.പിസി ജോർജിനെ യുഡിഎഫിൽ എടുക്കുന്നതിനെ എതിർക്കുന്നമെന്ന നിലപാടിലാണ് ലീ​ഗ്. ജോർജിന്റെ വിവാദമായ ന്യൂനപക്ഷ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധ നിലപാടും ചൂണ്ടിക്കാട്ടിയാകും ലീ​ഗ് എതിർപ്പ് ഉയർത്തുക.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More