ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം

ഡൽഹിയില്‍ വായു മലിനീകരണം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ‌ജൂൺ 29'ന് ശേഷം ഡല്‍ഹിയിലെ വായു മലിനീകരണ നിരക്ക് ആദ്യമായ് 215ൽ എത്തി. 

ഡൽഹിയിൽ വായു മലിനീകരണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നു മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ തീയിടുന്നതാണ് മലിനീകരണത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

വായു ഗുണനിലവാര സൂചിക അനുസരിച്ച് 0-50 വരെയുള്ളത് നല്ലതും, 51-100 വരെ തൃപ്തികരവും, 101-200 വരെ മിതമായതും, 201-300 വരെ മോശവും, 301-400 വരെ വളരെ മോശവും , 401-500 വരെ വളരെ രൂക്ഷവുമായാണ് കണക്കാക്കുന്നത്. താഴ്ന്ന താപനിലയും ശക്തിയേറിയ കാറ്റും മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ സഹായിക്കുമെന്നും ഇത് വായുവിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി.

Contact the author

Environment Desk

Recent Posts

Web Desk 9 months ago
Environment

കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

More
More
Web Desk 11 months ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 1 year ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 1 year ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 1 year ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More