ഡൽഹിയിൽ വായു മലിനീകരണം വർദ്ധിക്കാൻ സാധ്യതയെന്ന് റിപോർട്ടുകൾ. എർത്ത് സയൻസ് മന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. വായു ഗുണനിലവാര മോണിറ്റർ ആയ 'സഫർ', മലിനീകരണ സാധ്യത വർധിച്ചതായി നിരീക്ഷിച്ചുവെന്ന് മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ തീയിടുന്നതാണ് മലിനീകരണത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ വായു ഗുണനിലവാര ഇന്റെക്സ്(എക്യുഐ) 177 ആയി ഉയർന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. എക്യുഐ 400നും 500നും മുകളിൽ എത്തുന്നത് രൂക്ഷമായ വായു മലിനീകരണത്തിന് കാരണമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാനത്തെ താപനില 18.2 ഡിഗ്രി സെൽഷ്യസ് ആയി താഴ്ന്നു. താഴ്ന്ന താപനിലയും ശക്തിയേറിയ കാറ്റും മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ സഹായിക്കുമെന്നും ഇത് വായുവിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.