ഒടുവില്‍ രാഹുലിനും പ്രിയങ്കക്കും ഹത്രാസിലേക്ക് പോകാന്‍ അനുമതി

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഹത്രാസിലേക്ക് പോകാനുള്ള അനുമതി ലഭിച്ചു. മൊത്തം അഞ്ചു പേര്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഹത്രാസിൽ കൂട്ടാബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് തടഞ്ഞിരുന്നു. നോയിഡ അതിര്‍ത്തിയില്‍ വന്‍ പൊലീസ് സന്നാഹമാണ് തടിച്ചുകൂടിയത്. പ്രിയങ്ക ഗാന്ധി ഓടിച്ചുകൊണ്ടിരുന്ന വാഹനം ഡൽഹി-നോയിഡ അതിർത്തിയിൽ വെച്ചാണ് പൊലീസ് തടഞ്ഞത്. 

കോൺഗ്രസ്‌ പ്രവർത്തകർ വാഹനത്തിനുചുറ്റും മുദ്രാവാക്യങ്ങളുമായി റാലി ചെയ്യുന്നുണ്ട്. ലോകത്തെ ഏത് ശക്തി എതിർത്താലും ഇന്ന് ഹത്രാസിലെ പെൺകുട്ടിയുടെ വീട് സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.


കഴിഞ്ഞ ദിവസം ഹത്രാസിലേക്ക് പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംസ്ഥാനത്ത് സർക്കാർ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 14 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More