കോ‍ട്നി വാൽഷിനെ വെസ്റ്റിൻഡീസ് വനിതാ ക്രിക്കറ്റ് ടീം കോച്ചായി നിയമിച്ചു

വെസ്റ്റ് ഇൻഡീസ് വനിതാ ടീമിന്റെ  മുഖ്യ പരിശീലകനായി കോർട്ട്നി വാൽഷിനെ നിയമിച്ചു. 2022 വരെയാണ് നിയമനം. അടുത്ത  വനിതാ ക്രിക്കറ്റ് ലോകകപ്പ് ,  വനിതാ ടി 20 ലോകകപ്പ്  ടീമുകളെ വാൽഷ് പരിശീലിപ്പിക്കുമെന്ന് സിഡബ്ല്യുഐ വ്യക്തമാക്കി. ബംഗ്ലാദേശ് പുരുഷ ടീമിനൊപ്പം അസിസ്റ്റന്റ് കോച്ചായി വാൽഷ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് വെസ്റ്റ് ഇൻഡീസ് വനിതാ ടീമുമായി ഹ്രസ്വകാല കോച്ചായി പ്രവർത്തിച്ചു. ഈ വർഷം ആദ്യം ഓസ്‌ട്രേലിയയിൽ നടന്ന ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2020 ഉൾപ്പെടെ വാൽഷ് ടീമിന്റെ താൽക്കാലിക കോച്ചായിരുന്നു. 

ഹെഡ് കോച്ചായി തിരഞ്ഞെടുക്കപ്പെട്ടത്  അംഗീകാരമാണെന്നും  ആവേശകരമായ വെല്ലുവിളിയാണെന്നും വാൽഷ് പ്രതികരിച്ചു. ഈ വർഷം ആദ്യം ഓസ്‌ട്രേലിയയിൽ നടന്ന വനിതാ ടി 20 ലോകകപ്പിലെയും ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലും ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്, അതിനാൽ എന്താണ് വേണ്ടതെന്ന് തനിക്ക് നല്ല ധാരണയുണ്ടെന്നും വാൽഷ് പറഞ്ഞു. 

132 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 519 വിക്കറ്റുകൾ  വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്റ്റൻ നേടിയിട്ടുണ്ട്. ഏകദിന മത്സരങ്ങളിൽ നിന്ന് 227 വിക്കറ്റും 429 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 1,807 വിക്കറ്റും നേടി. ഐസിസി ഹാൾ ഓഫ് ഫെയിമിലെ അംഗമാണ് 57 കാരൻ. വെസ്റ്റ് ഇൻഡീസ് അണ്ടർ 19, അണ്ടർ 15 ടീമുകളുടെ ടീം മാനേജറായും ജമൈക്ക ക്രിക്കറ്റ് അസോസിയേഷന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Sports Desk 2 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 3 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 5 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 8 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 8 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 8 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More