ഗാന്ധിജിയുടെ ഗീത - ഗഫൂർ അറയ്ക്കൽ

ഭഗവത്ഗീത മനസ്സ് മരവിച്ച അർജുനനെ പ്രചോദിപ്പിക്കുന്ന ഒന്നായിരുന്നു. അതുകൊണ്ടാണ് തിലകൻ ഗീതാരഹസ്യം എഴുതിയത്.  ഇന്ത്യയ്ക്കാരെ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ കർമ്മനിരതരാക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. എന്നാൽ അഹിംസാവാദിയായ ഗാന്ധിജിയ്ക്ക് യുദ്ധത്തെ പ്രോൽസാഹിപ്പിക്കുന്ന ഗീതയെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. 1926-27 കാലഘട്ടങ്ങളിൽ അദ്ദേഹം ഗീതയെ മറ്റൊരു വിധത്തിൽ വ്യാഖ്യാനിക്കുകയും തന്റെ ആശ്രമത്തിൽ അത് പ്രസംഗിക്കുകയും ചെയ്തു. അക്കാലത്ത് തന്നെ നവജീവനിൽ അവ പ്രസിദ്ധീകരിച്ചു.

ഗാന്ധിജിയുടെ ഗീതാ വ്യാഖ്യാനങ്ങൾ ഇവയാണ്.

പടക്കളത്തിൽ വെച്ചാണ് ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഗീത ഉപദേശിച്ചത് എന്ന വ്യാഖ്യാനം തെറ്റാണ്. അത് ഒരു സാരോപദേശകഥ മാത്രമാണ്. കൃഷ്ണനും അർജുനനും സഞ്ചരിച്ച രഥം ശരിക്കുള്ള രഥമല്ല അത് മനുഷ്യശരീരമാണ്. അർജുനൻ മനുഷ്യമനസ്സും കൃഷ്ണൻ അതിനുള്ളിലിരുന്ന് നിയന്ത്രിക്കുന്ന മനസ്സാക്ഷിയുമാണ്. കൃഷ്ണ രൂപത്തിലുള്ള ദൈവം മനുഷ്യന്റെ തിന്മകൾക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്നു. അല്ലാതെ ശത്രുക്കളുടെ രക്തം ചൊരിയുന്ന യുദ്ധം ചെയ്യാനല്ല ആഹ്വാനം ചെയ്യുന്നത്. മഹാഭാരതത്തിന്റെ സന്ദേശം യുദ്ധത്തിലേർപ്പെട്ട രണ്ടു കൂട്ടരും നശിക്കുന്നു എന്നതായതിനാൽ ഗീത ഒരിക്കലും യുദ്ധത്തെ പ്രോൽസാഹിപ്പിക്കാൻ സാധ്യതയില്ല. അത് സമാധാനമാണ് ഉയർത്തിപ്പിടിക്കുന്നത്... etc.

ഏവർക്കും ഗാന്ധിജയന്തി ആശംസകൾ...

Contact the author

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More