ഇനി രാഷ്ട്രീയകാര്യസമിതി വിളിക്കില്ല: കോണ്‍ഗ്രസില്‍ നേതൃതര്‍ക്കം രൂക്ഷം

ഹൈക്കമാന്‍ഡ് നിര്‍ദേശം ലഭിക്കാതെ രാഷ്ട്രീയകാര്യ സമിതി ചേരില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചൊവ്വാഴ്ച ചേർന്ന രാഷ്ട്രീയകാര്യസമിതിയിൽ മുല്ലപ്പള്ളിക്കെതിരെ മറ്റു നേതാക്കളുടെ ഭാഗത്ത് നിന്നും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതോടെ രാഷ്ട്രീയകാര്യസമിതി വ്യക്തിഹത്യചെയ്യാനുള്ള സമിതിയായി മാറിയെന്ന് അദ്ദേഹം ഹൈക്കമാൻഡിനോട് പരാതിപ്പെട്ടു. കഴിഞ്ഞ യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങള്‍ക്ക് ചോർന്ന് കിട്ടിയതിലെ അതൃപ്തിയും അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു.

പൗരത്വ നിയമത്തിനെതിരെ സർക്കാരുമായി ചേർന്നുള്ള സമരം വേണ്ടെന്ന മുല്ലപ്പള്ളിയെടുത്ത നിലപാടിനെ വി.ഡി. സതീശൻ കഴിഞ്ഞ യോഗത്തില്‍ ചോദ്യം ചെയ്തിരുന്നു. കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവരും അദ്ദേഹത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്നെ ഒറ്റതിരിഞ്ഞാക്രമിക്കാൻ ഗ്രൂപ്പ് മാനേജർമാർ രാഷ്ട്രീയകാര്യ സമിതിയോഗം ഉപയോഗിച്ചുവെന്നാണ് മുല്ലപ്പള്ളിയുടെ ആക്ഷേപം.

അതേസമയം, രാഷ്ട്രീയകാര്യസമിതിയിൽ വിമർശനം ഉയരുന്നതും അതു വാർത്തയാകുന്നതും ഇതാദ്യമല്ലല്ലോ എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കാള്‍ ചോദിക്കുന്നത്. എന്നാല്‍, പുനഃസംഘടനയില്‍ ഇരട്ട പദവി വേണ്ടെന്ന മാനദണ്ഡത്തിനായി മുല്ലപ്പള്ളി ഉറച്ചു നിന്നതാണ് എംപിമാരും എംഎല്‍എമാരും അടക്കം ഗ്രൂപ്പ് നേതാക്കളുടെ പ്രകോപനത്തിന് കാരണമായതെന്നാണ് സൂചന. മുല്ലപ്പള്ളിക്ക് പുറമേ ഉമ്മന്‍ചാണ്ടിയേയും രമേശ്‌ ചെന്നിത്തലയേയും മറ്റുള്ള നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Politics

ബോംബേറ് കോൺഗ്രസിന്റെ രീതിയല്ല- പ്രതിപക്ഷ നേതാവ്

More
More
Web Desk 2 weeks ago
Politics

പരാതി ഉന്നയിച്ച ഏരിയാ സെക്രട്ടറിയെ മാറ്റി; പയ്യന്നൂർ സിപിഎമ്മിൽ പൊട്ടിത്തെറി

More
More
Web Desk 3 weeks ago
Politics

മുഖ്യമന്ത്രി മുണ്ടുടുത്ത മോദിയെന്ന് സതീശന്‍, പൊതുശല്യമെന്ന് ചെന്നിത്തല

More
More
Web Desk 3 weeks ago
Politics

വിരട്ടാനൊന്നും നോക്കേണ്ട. ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല - പിണറായി വിജയൻ

More
More
Web Desk 3 weeks ago
Politics

ഇനിയെങ്കിലും രാജിവയ്ക്കാനുള്ള ബുദ്ധി തെളിയുമെന്ന് കരുതുന്നു; പിണറായിയുടെ സോളാര്‍ കാല കുറിപ്പുകള്‍ കുത്തിപ്പൊക്കി സതീശന്‍

More
More
Web Desk 1 month ago
Politics

'അതൊരു കൊളോക്കിയൽ ഉപമ, പിന്‍വലിക്കുന്നു'; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ സുധാകരന്‍

More
More