കേന്ദ്രം സാമ്പത്തീകമായി ശ്വാസം മുട്ടിക്കുന്നു: തോമസ് ഐസക്

വായ്പാ നിഷേധം, കേന്ദ്ര ഗ്രാന്‍റുകളുടെ വെട്ടിക്കുറയ്ക്കൽ, ജി.എസ്ടി. നഷ്ടപരിഹാര നിഷേധം തുടങ്ങി വിവിധ തരത്തിൽ കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക്ക്  തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന വരുമാനത്തിന്‍റെ 30% ത്തോളം വരുന്ന കേന്ദ്ര വായ്പകളും ഗ്രാന്‍റുകളുമാണ് കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ കേരളത്തിന് 10,233 കോടി രൂപ കേന്ദ്രത്തിൽ നിന്ന് വായ്പയായി ലഭിയ്ക്കണം എന്നാൽ അനുവദിച്ചത് വെറും 1920 കോടി മാത്രം. കഴിഞ്ഞ സാമ്പത്തീക വർഷത്തിൽ ലഭിച്ച 19,500 കോടി രൂപയുടെ സ്ഥാനത്താണിതെന്നും ധനമന്ത്രി പറഞ്ഞു. 

വിവിധ തരത്തിലുള്ള ഗ്രാന്‍റുകളും ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ നിരന്തരം വെട്ടിക്കുറയ്ക്കുകയാണ്. ജി.എസ്.ടി ഇനത്തിൽ സിസംബറിൽ കേരളത്തിന് ലഭിക്കേണ്ട നഷ്ട പരിഹാരത്തുകയായ 1000 കോടി രൂപ ഇതുവരെ തൽകിയിട്ടില്ല. എന്നാൽ ഇതുവരെ എടുത്ത കേന്ദ്രവായ്പയുടെ മുതലും പലിശയുമടക്കം 46l5 കോടി രൂപ തിരിച്ചടയ്ക്കാൻ സമ്മർദമുണ്ടെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More