തെരഞ്ഞെടുത്ത മാധ്യമങ്ങൾക്ക് അഭിമുഖം നൽകി ജലീൽ

തെരഞ്ഞെടുത്ത മാധ്യമങ്ങൾക്ക് അഭിമുഖം നൽകി മന്ത്രി കെടി ജലീൽ. സ്വർണ കള്ളക്കടത്ത് വിവാദം കത്തിനിൽക്കെയാണ് 3 ടെലിവിഷൻ ചാനലുകൾക്ക് അഭിമുഖം ജലീൽ അഭിമുഖം നൽകുന്നത്. റിപ്പോർട്ടർ ടിവി, 24 , ന്യൂസ് 18 എന്നീ ചാനലുകൾക്കാണ് മന്ത്രി അഭിമുഖം നൽകുന്നത്. തത്സമയ അഭിമുഖ പരിപാടിയിലാണ് മന്ത്രി പങ്കെടുക്കുന്നത്. തന്റെ വാക്കുകൾ സന്ദർഭത്തിൽ  നിന്ന് അടർത്തിയെടുത്ത് വിവാദമാക്കുന്നതിനാലാണ് തത്സമയം മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നതെന്ന് ജലീൽ വ്യക്താക്കി.

നയതന്ത്ര ബാ​ഗേജിലൂടെ കള്ളക്കടത്ത് നടന്നതിൽ തനിക്ക് അറിവോ പങ്കോ ഇല്ലെന്ന് റിപ്പോർട്ടർ ടിവിയിലെ അഭിമുഖത്തിൽ പറഞ്ഞു. നയതന്ത്ര ബാ​ഗേജ് വഴി കള്ളക്കടത്ത് നടന്നിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ എത്തിയ ഖുറാൻ താൻ ഏറ്റുവാങ്ങിയിട്ടില്ല. ഖുറാൻ വിതരണം ചെയ്യാമോ എന്ന് തന്നോട് ചോദിക്കുകയായിരുന്നു. സർക്കാറിന് ബാധ്യത വരാതെ എത്തിക്കാം എന്നാണ് താൻ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് സിആപ്റ്റിന്റെ വാഹനത്തിൽ ഖുറാൻ കൊണ്ട് പോയത്. ഇത് സാധാരണ നടക്കുന്ന കാര്യമാണെന്നും ജലീൽ പറഞ്ഞു. 

തന്നെ ചോദ്യം ചെയ്ത വിവരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തു വിടരുതായിരുന്നു. ഇത്തരം കാര്യങ്ങൾ ഇഡി രഹസ്യമാക്കി വെക്കേണ്ടതായിരുന്നു. ഇഡിയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാ​ഗമായാണ് താൻ വിവരങ്ങൾ പുറത്തുവിടാതിരുന്നത്. ഇഡി ചോദ്യം ചെയ്തെന്ന വാർത്ത താൻ നിഷേധിച്ചിട്ടില്ല. പക്ഷെ താനായിട്ട് വെളിപ്പെടുത്തിയില്ല. ഈ വാർത്ത വന്നതിന് ശേഷവും മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്.

എൻ ഐ എ മൊഴിയെടുക്കൽ രാവിലെ ആറേകാലിന് തന്നെ ആരംഭിച്ചിരുന്നു. രാവിലെ നേരത്തെ തന്നെ എത്തി എന്ന പ്രചരണം ശിയല്ല. നോട്ടീസിൽ പത്തുമണിയായിരുന്നെങ്കിലും തനിക്ക് സൗകര്യമുള്ള സമയത്ത് എത്താമന്ന് പറഞ്ഞിരുന്നെ​ന്നും ജലീൽ പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

എന്‍റെ വോട്ട് ഖര്‍ഗെക്ക്; തരൂരിന് സാധാരണക്കാരുമായി ബന്ധമില്ല- കെ മുരളീധരന്‍

More
More
Web Desk 7 hours ago
Keralam

സെക്രട്ടേറിയേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ ദയാ ബായി ആശുപത്രിയില്‍

More
More
Web Desk 7 hours ago
Keralam

'സംഘപരിവാറല്ല ഏറ്റവും വലിയ ഭീഷണി!'- വിവാദ പ്രസ്താവന ആവര്‍ത്തിച്ച് സി. രവിചന്ദ്രൻ

More
More
Web Desk 8 hours ago
Keralam

മമ്മൂട്ടി പ്രതികരിച്ചത് നന്നായി; വിലക്ക് എന്ന വാക്ക് തന്നെ ഒഴിവാക്കണം - സംവിധായകന്‍ വിനയന്‍

More
More
Web Desk 1 day ago
Keralam

വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിച്ചിട്ടില്ല - സുധാകരനെതിരെ ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

ആരുടെയും തൊഴില്‍ നിഷേധിച്ചിട്ടില്ല; പരാതി പിന്‍വലിച്ചതായി അവതാരകയോ ശ്രീനാഥ്‌ ഭാസിയോ അറിയിച്ചിട്ടില്ല - സജി നന്ത്യാട്ട്

More
More