മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

മോദി സർക്കാരിന്റെ കർഷക ബില്ലുകൾക്കെതിരെ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. സർക്കാരിന്റെ സമ്പന്നരായ സുഹൃത്തുക്കളുടെ നേട്ടങ്ങൾക്ക് വേണ്ടിയാണ് പുതിയ കർഷകബില്ലുകൾ കൊണ്ടുവന്നതെന്ന് പ്രിയങ്ക ആരോപിച്ചു​. 

കർഷകർക്ക് ബുദ്ധിമുട്ടുള്ള സമയമാണിതെന്നും  താങ്ങുവില പ്രഖ്യാപിച്ചും കർഷകർക്ക്​ സംഭരണ ​​സൗകര്യങ്ങൾ നൽകിയും അവരെ സഹായിക്കേണ്ടിയിരുന്ന സർക്കാർ നേരെ മറിച്ചാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിന്റെ സമ്പന്നരായ സുഹൃത്തുക്കളുടെ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് പുതിയ ബില്‍ കൊണ്ടുവന്നതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. അതേസമയം, കർഷകബില്ലുകൾ 125 പേരുടെ പിന്തുണയോടെ രാജ്യസഭയിൽ പാസ്സാകുമെന്നുറപ്പായി. ബിജു ജനതാദളും ഡിഎംകെയും വൈഎസ്ആ‍‌ർ കോൺ​ഗ്രസും ബില്ലിനെ പിന്തുണയ്ക്കും.

കർഷകബില്ലുകൾക്കെതിരെ രാജ്യത്ത് വൻ പ്രക്ഷോഭങ്ങൾ  തുടരുന്നതിനിടെയാണ് ബില്ല് രാജ്യസഭയിലും പാസാക്കാനുള്ള സർക്കാരിന്റെ നീക്കം. കര്‍ഷക ബില്ലുകളിൽ പ്രതിഷേധിച്ച്  ശിരോമണി അകാലിദൾ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദൽ രാജിവെച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More