പ്രതിരോധ മേഖലയില്‍ ചാരവൃത്തിക്ക് ശ്രമം; മാധ്യമപ്രവര്‍ത്തകനടക്കം മൂന്നുപേര്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ ചാരവൃത്തി നടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ചൈനീസ് നേപ്പാളീസ് പൗരന്മാരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ രഹസ്യ സ്വഭാവമുള്ള രേഖകൾ ഒരു പത്രപ്രവർത്തകൻ വഴി കയ്യേറാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. ഫ്രീലാൻസ് ജേർണലിസ്റ്റ് രാജീവ്‌ ശർമ്മയെയും പോലീസ് പിടികൂടി. ചൈനീസ്-നേപ്പാളി പൗരന്മാർ ഷെൽ കമ്പനികൾ വഴി വലിയ തുക മാധ്യമപ്രവർത്തകന് കൈമാറിയതായി പോലീസ് കണ്ടെത്തി.

നിരവധി മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് സെൻസിറ്റീവ് വസ്തുക്കൾ എന്നിവയും തിരച്ചിലിനൊടുവിൽ കണ്ടെത്തി. പ്രതിരോധവുമായി ബന്ധപ്പെട്ട ചില ക്ലാസിഫൈഡ് രേഖകൾ രാജീവ്‌ ശർമ്മയുടെ പക്കല്‍ നിന്നും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇസ്രായേലി സൈബർ ഇന്റലിജൻസ് വികസിപ്പിച്ചെടുത്ത ഹാക്കിംഗ് സോഫ്റ്റ്‌വെയര്‍ 'പെഗാസസ്' ഉപയോഗിച്ചതിന് കാനഡ ഇന്റർനെറ്റ് റിസർച്ച് ഏജൻസി, 'സിറ്റിസൺ ലാബ്', മുന്നറിയിപ്പ് നൽകിയ 121 പേരിൽ ഒരാളാണ് രാജീവ്‌ ശർമ്മ. മൊബൈൽ ഫോണ്‍ ആപ്പുകള്‍ വഴി വിവരങ്ങൾ ചോർത്താൻ ഇസ്രായേൽ പെഗാസസ് ഉപയോഗിച്ചതായി ആരോപിക്കപ്പെട്ടിരുന്നു.
Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 2 days ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More