കര്‍ണാടകയില്‍ സര്‍ക്കാര്‍ ഭൂമി ഒരു വര്‍ഷത്തിനുള്ളില്‍ 2 ലക്ഷം ഏക്കര്‍ കുറഞ്ഞതായി കണക്കുകള്‍

ബംഗലുരു: കര്‍ണാടക സംസ്ഥാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുഭൂമിയുടെ വിസ്തീര്‍ണ്ണം ഒരു വര്‍ഷത്തിനിടെ 1.98 ലക്ഷം ഏക്കര്‍ ചുരുങ്ങിയതായി കര്‍ണ്ണാടക സര്‍ക്കാര്‍ വെളിപ്പെടുത്തി. സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണ ചുമതലയുള്ള കര്‍ണാടക പബ്ലിക് ലാന്‍ഡ്‌സ് കോര്‍പ്പറേഷന്‍ പരസ്യപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ഇവിടുത്തെ സര്‍ക്കാര്‍ ഭൂമിയുടെ വ്യാപ്തി ഈ വര്‍ഷം മാര്‍ച്ച് വരെ 61.88 ലക്ഷം ഏക്കറാണ് എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കില്‍ അത് 63.86 ലക്ഷം ഏക്കര്‍ ആയിരുന്നു.

സംഭവം പൊതു ഭൂമി സംരക്ഷിക്കാനുള്ള ഗവണ്‍മെന്റ്  ശ്രമങ്ങളെക്കുറിച്ച്  ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സംഭവത്തെതുടര്‍ന്ന് എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും, റീജിയണല്‍ കമ്മീഷണര്‍മാര്‍ക്കും, ജില്ലാ ചുമതലയുള്ള സെക്രട്ടറിമാര്‍ക്കും പ്രതിമാസ അവലോകനങ്ങള്‍ നടത്താന്‍ കത്തയച്ചിട്ടുണ്ടെന്നും, ഇത് ചെയ്തുകഴിഞ്ഞാല്‍, കണക്കുകള്‍ വ്യക്തമാകുമെന്നും കര്‍ണാടക പബ്ലിക് ലാന്‍ഡ്‌സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മൊഹ്സിന്‍ വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 22 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More