സംഗീതജ്ഞൻ ബാലഭാസക്റിന്റെ മരണത്തിൽ സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയെ സിബിഐ നാളെ ചോദ്യം ചെയ്യും. ചെയ്യലിന് ഹാജരാകാൻ സ്റ്റീഫൻ ഡേവസിക്ക് സിബിഐ നോട്ടീസ് നൽകി. ബാലഭാസ്കറിന്റെ അടുത്ത സുഹൃത്താണ് സ്റ്റീഫൻ. നിരവധി വേദികളിൽ ഇരുവരും ചേർന്ന് സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേസുകമായി ബന്ധപ്പെട്ട് സ്റ്റീഫനെതിരെ മൊഴികൾ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
ബാലഭാസ്കറിന്റെ മരണത്തിൽ നാല് പേർ നുണ പരിശോധനക്ക് തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. വിഷ്ണുസോമസുന്ദരം, പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ കാലഭവൻ സോബി എന്നിവരാണ് നുണപരിശോധനക്ക് സമ്മതം അറിയിച്ചത്. ചെന്നൈ ഫോറൻസിക് ലാബിലെ വിദഗ്ധരാണ് നുണ പരിശോധന നടത്തുക. 4 പേരുടെയും നുണപരിശോധന നടത്താാൻ അനുമതി ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് 4 പേരോടും നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്.