കൊറോണ വൈറസ് ചികിത്സയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഇന്നലെ രാത്രി 11 മണിയോടെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സം നേരിട്ടതുകൊണ്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എയിംസ് ആശുപത്രിയിലെ കാർഡിയോ ന്യൂറോ വിഭാഗത്തിലാണ് അദ്ദേഹമിപ്പോള്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നേരത്തെ, ഓഗസ്റ്റ് 2 ന് കൊറോണ പോസിറ്റീവ് ആയ ആമിത് ഷായെ എയിംസിലേക്ക് മാറ്റിയിരുന്നു. ഓഗസ്റ്റ് 14 ന് കൊവിഡ് നെഗറ്റീവ് ആയി. എന്നിട്ടും ശാരീരിക അവശതകള്‍ വിട്ടുമാറാത്തതോടെ ഓഗസ്റ്റ് 18 ന് അദ്ദേഹത്തെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു. കൊവിഡ് ഭേതമായ ശേഷവും അദ്ദേഹത്തിന് കടുത്ത ശ്വാസ തടസ്സം അനുഭവപ്പെടുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.