അഫ്ഗാന്‍ യുദ്ധം: താലിബാനുമായി 'ചരിത്രപരമായ' സമാധാന ചർച്ചകൾ ആരംഭിച്ചു

അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള ആദ്യത്തെ സമാധാന ചർച്ചകൾ ഖത്തറിൽ ആരംഭിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ യോഗത്തെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനില്‍ 18 വര്‍ഷമായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് യു.എസും താലിബാനും തമ്മില്‍ കരാര്‍ ഒപ്പിടുന്നത്.

താലിബാനും അഫ്ഗാന്‍ സര്‍ക്കാരും കരാറില്‍ പ്രതിജ്ഞാബദ്ധരായി മുന്നോട്ട് പോകുകയാണെങ്കില്‍ അഫ്ഗാനിലെ യുദ്ധം അവസാനിപ്പിച്ച് സൈന്യത്തെ യുഎസിലേക്ക് കൊണ്ടുവരാനുള്ള പാതയുണ്ടാക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.

കരാര്‍ പൂര്‍ത്തിയായിട്ടും തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ചര്‍ച്ചകള്‍ വൈകാന്‍ കാരണമായാത്. മുന്‍ നിശ്ചയിച്ച പ്രകാരം ആദ്യ ഘട്ടത്തില്‍ 1,500 തടവുകാരെ സര്‍ക്കാര്‍ മോചിപ്പിച്ചു. മൊത്തം 5000 തടവുകാരെ മോചിപ്പിക്കണം എന്നായിരുന്നു വ്യവസ്ഥ.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More