പാട്ന: രാഷ്ട്രീയ ജനതാ ദള്‍ (ആര് ജെ ഡി) നേതാവും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായാ ലാലുപ്രസാദ് യാദവ് ജയിലിരുന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്തി നിര്‍ണ്ണയം നടത്തുകയാണെന്ന് ബിജെപി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി ആരോപിച്ചു. വരുന്ന അനിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്ത്തിക്ളുടെ ബയോ ഡാറ്റ പരിശോധിച്ചു തള്ളുകയും കൊള്ളുകയും ചെയ്യുന്നത് ലാല്‍ പ്രസാദ് യാദവാണ്.
ഒരു കൂട്ടം ആളുകള്‍ തടവിളിരിക്കുന്ന ലാലുവിനെ സന്ദര്‍ശിക്കുകയും 200 ഓളം സ്ഥാനാര്ത്തിക്ളുടെ ലിസ്റ്റ് കൈമാറുകയും ചെയ്തു. ഇതില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് ലാലുവാണ്. ഇത്തരത്തില്‍ ലാലുവിന് ജയിലില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അനുമതി നല്‍കാനാണ് ജാര്‍ഖണ്ട് സര്‍ക്കാരിന്റെ ഉദ്ദേശമെങ്കില്‍ തങ്ങള്‍ അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
എന്നാല്‍ സുശീല്‍ കുമാറിന്റെത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ആര് ജെ ഡി പ്രതികരിച്ചു. ബിജെപിക്ക് ലാലുവിനെ ഭയമായതുകൊണ്ടാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആര് ജെ ഡി ആരോപിച്ചു. കാലിത്തീറ്റ കുംഭകൊണവുമായി ബന്ധപ്പെട്ട വിധിയില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് ലാലുപ്രസാദ് യാദവ്. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ജാര്‍ഖണ്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലാലുവിനെ മെഡിക്കല്‍ സംഘത്തിലെ ചിലര്‍ക്ക് കൊവിദ് സ്ഥിരീകരിച്ചതിനാല്‍ മറ്റൊരു സര്‍ക്കാര്‍ ഭവനത്തിലേക്ക് മാറ്റിയിരിക്കുകയാണ്.