ലാലീഗയിലെ 2020-21 സീണൺ ഫിക്സ്ചർ പ്രഖ്യാപിച്ചു. സ്പാനിഷ് കരുത്തരായ ഡിപ്പോർട്ടിവോ അലാവസും റയൽ ബെറ്റിസും തമ്മിൽ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും. സെപ്റ്റംബർ 13 നാണ് ആദ്യ മത്സരം. മെസിയുടെ ക്ലബ് വിടൽ തീരുമാനത്തോടെ പ്രതിസന്ധിയിലായ ബാഴ്സിലോണയുടെ ആദ്യ മത്സരം എൽഷെയ്ക്കെതിരെയാണ്. ഒക്ടോബർ 25 ന് ബാഴ്സുടെ തട്ടകമായ ക്യാമ്പ് നൗവിലാണ് മത്സരം. അടുത്ത വർഷം ഏപ്രിൽ 11 ന് സാന്തിയാഗോ ബെർണബ്യൂവിലാണ് റിവേഴ്സ് മാച്ച്. 20 ടീമുകളാണ് ലീഗിൽ ഏറ്റുമുട്ടുക.
ലാലീഗയിൽ റയൽ മാഡ്രിഡാണ് കൂടുതൽ തവണ ചാമ്പ്യൻമാരായത്. 34 തവണയാണ് റയൽ കിരീടം ചൂടിയത്. 23 തവണ റണ്ണേഴ്സ് അപ്പായി. 26 തവണ ചാമ്പ്യൻമാരായ ബാഴ്സയാണ് രണ്ടാം സ്ഥാനത്ത്. 26 തവണയാണ് ബാഴ്സ ലാലീഗയിൽ കിരീടം അണിഞ്ഞത്. സൂപ്പർ താരം മെസിയാണ് ലീഗിന്റെ ചരിത്രത്തിലെ ടോപ്പ് സ്കോറർ. 2004 ൽ അരങ്ങേറിയ മെസി 444 ഗോളുകളാണ് വലയിൽ നിറച്ചത്. 485 തവണയാണ് മെസി ബാഴ്സുടെ ജേഴ്സിയണിഞ്ഞത്. 311 ഗോളകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്. യൂയേഫാ റാങ്കിൽ യൂറോപ്യൻ ലീഗിൽ ആദ്യ സ്ഥാനത്താണ് ലാലീഗ.